Tuesday 30 December 2014

സിനിമകളുടെ ഉത്സവം

                                             
 രു കേരളിയായ 
ഞാൻ എല്ലാ ഉത്സവങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു ഉത്സവത്തിനും കൂടി സാക്ഷ്യം വഹിക്കേണ്ടി  വന്നു അതായിരുന്നു 12  മുതൽ 19  ആം തിയതി വരെ നീണ്ടു നിന്ന അന്താരാഷ്ട്ര  ചലച്ചിത്രോത്സവം . മറ്റു വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഈ വര്ഷം ഒരു പിടി നല്ല സിനിമകൾ ആണ് പ്രേക്ഷകരുടെ മുൻപിൽ എത്തിയത്.ലോകനിലവാരം പുലർത്തുന്ന ഏറ്റവും പുതിയ സിനിമകൾ ആയിരുന്നു മേളയുടെ സവിശേഷത . ഏ കദേശം  അൻപത് രാജ്യങ്ങളിൽ നിന്നുള്ള  മികച്ച സിനിമകൾ ആയിരുന്നു മേളയുടെ പ്രതേകത . 12 മുതൽ 19 വരെ നീണ്ടു നിന്ന ചലച്ചിത്ര മാമാങ്കം  10 ടിയേ റ്റ രു കളിൽ ആയാണ് സിനിമ പ്രദർശിപിച്ചത് .


             പത്തൊൻപതാമത്തെ ചലച്ചിത്ര മേള  എന്തുകൊണ്ടും വേറിട്ട   ഒരു അനുഭവമാണ്‌ എനിക്ക് സമ്മാനിച്ചത്.കേരളത്തിനെ   സംസ്കരികപരമായി സ്വധിനിക്കു്ന്ന  ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു ഈ മേള.  ഇതൊരു ചലച്ചിത്രo  എന്നതിലുപരി ചലച്ചിത്ര മാമാങ്കം  എന്നു പറയുന്നതാകും ശരി . IFFK അതിന്റെ പത്തൊൻപതാമത്തെ വർഷത്തിലേക്ക് കടക്കുമ്പോൾ ഏറെ പുതുമകളും പ്രതെകതകലും  ആവിഷ്കരിച്ചിരുന്നു .ഈ വർഷത്തെ  മറ്റൊരു പ്രതേകത ഒരു പിടി നല്ല സിനിമകൾ ആയിരുന്നു .സിനിമ  എന്നത് ശക്തിയേറിയ ഒരു മാധ്യമം ആണെന്നു തെളിയിക്കും വിധമായിരുന്നു  ഓരോ ടിയതറിലെയും   മുൻപിലുള്ള ജനസാഗരം .IFFK  കൊണ്ട് എനിക്ക് കുറേ സിനിമാ ആസ്വാധകരെ കാണാനും പരിചയപെടാനും കഴിഞ്ഞു.
         സിനിമ കാണാനുള്ള ജനത്തിരക്കും സിനിമയ്ക്കു വേണ്ടിയുള്ള മണിക്കുറുകളോളം നീണ്ടു നിന്ന വരിയും എന്നെ അമ്പരിപിച്ച കാഴ്ചയാണ് .സിനിമ കാണാനായി തിക്കും തിരക്കും ഉണ്ടാക്കി അകത്തു കയറുമ്പോൾ
 തീ യെടറിൽ  സ്ഥലം കിട്ടാതെ കിട്ടാതെ തറയിൽ ഇരുന്നും സിനിമ  കാണേണ്ടി വന്നിട്ടുണ്ട് .എന്നിൽ അതിശയമുണ്ടാക്കിയ മറ്റൊരു കാഴ്ച്ച മൂന്നു മണിക്കുറോളം വരിയിൽ നിന്ന് രണ്ടു മണിക്കുറിന്ടെ സിനിമ  കാണുന്നവർ ആയിരുന്നു .ഏകദേശം  സിനിമകൾ ഞാൻ കണ്ടു .ഒന്നിൽ നിന്നും തികച്ചും വ്യത്യസ്തമായി മറ്റൊന്ന് എന്നതായിരുന്നു ഓരോ സിനിമയുടേയും    പ്രതേ കഥ .ObviousChild ആണ് ഞാൻ ആദ്യം കണ്ട സിനിമ. ലോക സിനിമ  വിഭാഗത്തിൽ പെടുന്ന ഈ സിനിമ എന്നെ വല്ലാതെ ആകർഷിച്ചു .Dona  stern യെന്ന 27 കാരിയുടെ വ്യത്യസ്തമായ ജീവിത ശൈലിയിലൂടെ  കടന്നു പോകുന്ന ഈ മറ്റൊരു പ്രതെകത ആണ് തന്മയതതോടെയുള്ള അഭിനയം .പക്ഷെ പല സിനിമകൾ കണ്ടെങ്കിലും എന്നെ ഏറ്റവും കുടുതൽ ആകർഷിച്ചതും സ്വധിനിച്ചതുമായ ഒരു സിനിമയാണ് The president . ഒരു ഭരണാധികാരിയും അയാളുടെ ചെറുമകനും ആ നാട്ടിൽ നിന്നും രക്ഷപെടാൻ പല ശ്രമങ്ങൾ നടത്തുകയും അപ്പോൾ നേരിടുന്ന പ്രശ്നങ്ങളുമാണ് സിനിമയിൽ പറയുന്നത്.നാലു മണിക്കൂർ വരിയിൽ നിന്നാണ് എനിക്ക് ആ സിനിമ കാണാൻ സാധിച്ചത് .പക്ഷെ എന്തുകൊണ്ടും അതൊരു നല്ല തീരുമാനം ആണെന്ന് സിനിമ കണ്ടപ്പോൾ മനസിലായി. നല്ലൊരു അനുഭ വമാണ് IFFK   യിലൂടെ  ലഭിച്ചത്.

No comments:

Post a Comment