Wednesday 31 December 2014

വൈകിയെത്തിയ ബഹുമതി

 
 എൻടെ  കാഴ്ചപാടിൽ സ്വതന്ത്ര ഭാരതത്തിൽ വന്നുപോയ പ്രധാനമന്ത്രി മാരിൽ ഏറ്റവും കരുത്തനായ മന്ത്രിമാരിൽ  ഒരാളാണ്‌ അടൽ ബിഹാരി വാജ്പേയി . 1998 മുതൽ 2004 വരെ പ്രധാനമന്ത്രി ആയിരുന്നു  അദ്ദേഹം . രാജ്യ തന്ത്രജ്ഞനായി  അറിയപ്പെടുന്ന അദ്ദേഹം പാക്കിസ്ഥാനുമായുള്ള ബന്ധം  മെച്ചപ്പെടുത്തുന്നതിനു സ്വീകരിച്ച നടപടികളിലൂടെ ശ്രദ്ധ നേടി . പക്ഷെ അദ്ദേഹത്തിന്   രാജ്യത്തെ പരമ്മോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന ലഭിച്ചത് അദ്ധേഹത്തിന്ടെ  90 വയസിലാണ്.  നമ്മുടെ ഭാരതത്തിനു ഒട്ടേറെ നല്ല പ്രവർത്തനങ്ങൾ സമ്മാനിച്ച അദ്ദേഹത്തിന് ഇതൊരു വൈകിയെത്തിയ ബഹുമതിയായി എനിക്ക് തോന്നുന്നുണ്ട് .കഴിഞ്ഞ .U.P.A  സർക്കാർ ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കറിനും  ശാസ്ത്രജ്ഞനായ  സി.എൻ  റാവു വിനും ഭാരതരത്ന നല്കിയപ്പോയപ്പോൾ  ഇതിനെതിരെ ചില വിവാദങ്ങൾ തലപൊക്കിയിരുന്നു.
ഭാരതത്തിന്ടെ  അടിസ്ഥാനശിലകൾ കെട്ടിപ്പടുക്കുന്നതിൽ  നിർണായക പങ്കു വഹിച്ച ഒരു മഹത് വ്യക്തിയാണ് വാജ്‌പേയി. അതുകൊണ്ട് തന്നെ എന്ടെ അഭിപ്രായത്തിൽ എത്രയോ നേരത്തെ അദേഹത്തിന് കിട്ടേണ്ട ഒന്നായിരുന്നു ഈ ബഹുമതി. 24 th ഡിസംബർ 2014 നാണു വാജ്പേയിക്കും  ഹിന്ദു  മഹാസഭ   നേതാവുമായ മദൻ  മോഹൻ മാളവ്യക്കും പുരസ്ക്കാരം പ്രഖ്യാപിച്ചു കൊണ്ടുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനം  പുറത്തിറങ്ങിയത്. ഇരുവരുടെയും ജന്മദിനത്തിനു   മുന്നോടിയായിട്ടാണ് പുരസ്ക്കാരം പ്രഖ്യാപിച്ചത്. ബി.ജെ.പി  യോടുള്ള അയിത്തം മാറ്റി വച്ച്  സഖ്യത്തിലേക്ക് മറ്റു പാർട്ടികൾ കടന്നു വന്നത് അടൽ ബിഹാരി വാജ്‌പേയി എന്ന നേതാവ് കാരണമാണ്. നയപരമായ നീകങ്ങളിലൂടെ  മുന്നേറിയും   അയൽ രാജ്യങ്ങളെ കൂടെ നിർത്താനും  അദേഹം ശ്രമിച്ചിരുന്നു. അതുകൊണ്ട് തന്നെ രാജ്യത്തിന്ടെ   പരമ്മോനത സിവിലിയൻ ബഹുമതിയായ ഭാരതരത്ന   അദേഹത്തിന് വൈകിയ  സമ്മാനമാണ്.

No comments:

Post a Comment