Friday 11 September 2015

അമേരിക്കയെ ഞെട്ടിച്ച ഭീകരാക്രമണത്തിന് 14 വർഷം തികയുമ്പോൾ................................

അമേരിക്കയിലെ World Trade Center ആക്രമണത്തിൻറ പതിനാലാം വാർഷികമാണ് ഇന്ന്. ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത ഭീകരാക്രമണമാണ് 2001 സെപ്തംബർ 11 ൽ അൽഖ്വയ്ദ അഴിച്ചുവിട്ടത്. അമേരിക്കയുടെ അഭിമാന

Thursday 10 September 2015

18 മാസം തലയില്ലാതെ ജീവിച്ച മൈക്ക് ഓർമ്മയായിട്ട് ഇന്നേക്ക് 50 വർഷം

hen

18 മാസം ഉടലിനുമീതെ ശൂന്യാകാശവുമായി  ജീവിച്ചിരുന്ന മൈക്ക്  പിരിഞ്ഞിട്ട് ഇന്നേക്ക് 50 വർഷം തികയുന്നു. തലയില്ലെങ്കിലും ജീവിക്കാം എന്ന് ലോകത്തെ പഠിപ്പിച്ചത് മറ്റാരുമല്ല ഒരു കോഴിക്കുഞ്ഞാണ്.  അമേരിക്കയിലെ ചെറു ഗ്രാമത്തിൽ തലയില്ലാതെ ജീവിച്ചു മരിച്ച കോഴിക്കുഞ്ഞാണ് ഇന്നും ലോകജനതയുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നത്.



തലയുണ്ടായ കാലത്ത് ആരും അറിയാതിരുന്ന മൈക്ക് ഇന്നും      ലോകാൽഭുതമായി തന്നെ നിലനിൽക്കുന്നു.1945 September 10 ന് അമേരിക്കയിലെ ഫ്രൂയിട്ട ഗ്രാമത്തിലാണ് കശാപ്പു ചെയ്യാൻ ശ്രമിക്കുന്നതിനിടെ തല വേർപെട്ട കോഴികുഞ്ഞ് ജീവൻറെ തുടിപ്പുമായി ഉയർത്തെഴുന്നേറ്റത്. നാം പുരാണങ്ങളിൽ മാത്രം കേട്ടറിവുള്ള സംഭവ വികാസങ്ങൾ ഈ ലോകത്ത് നടക്കും എന്നതിന് തെളിവാണ് മൈക്ക്.


മൈക്ക് ലോകത്തോട് വിട പറഞ്ഞിട്ട് ഇന്നേക്ക് 50 വർഷം തികയുന്നു. .  പരീക്ഷണങ്ങളിലൂടെ ഈ വാർത്ത ശെരിയാണെന്ന് US ലെ Utah സർവകലാശാല അന്ന് സ്ഥിതീകരിച്ചിരുന്നു.

Thursday 3 September 2015

ഓസോൺ പാളി അഥവാ മാന്ത്രികക്കുട

       

സെപ്തെംബർ 16 ലോക ഓസോൺ ദിനമായി ആചരിക്കുകയാണ്. സൂര്യനിൽ നിന്ന് പുറപ്പെടുന്ന തീവ്രമായ അള്ട്രവയലറ്റ് വികിരണങ്ങളിൽ നിന്ന് ഭൂമിയെ രക്ഷിക്കുന്ന കവചമാണ് ഓസോൺപാളി. നാം മനുഷ്യരുടെ അമിതമായ രാസവസ്തുക്കളുടെ ഉൽപാദനവും ഉപയോഗവും ഈ കവചത്തിന് മാരക പരിക്കുകളാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. നമ്മുടെ അശാസ്ത്രീയമായ പ്രവർത്തനങ്ങളിലൂടെ ഓസോൺപാളിയിൽ വിള്ളൽ ഉണ്ടാകുക വഴി രോഗങ്ങളെ ക്ഷണിച്ചുവരുത്തുകയാണ് നാം.


          link




 യു.വി.എ., യു.വി.ബി., യു.വി.സി. എന്നീ മൂന്ന് അള്ട്രാവയലറ്റ് വികിരണങ്ങളിൽ അള്ട്രാവയലറ്റ് ബി വികിരണങ്ങളാണ് ഓസോൺ പാളിയെ ഗുരുതരമായി ബാധിക്കുന്നത്. ഫാസ്റ്റ് ഫൂഡ് കാർട്ടണുകളിലും ആസ്ത്മ മരുന്നുകള്, നെയിൽ പോളിഷുകള്, ശീതീകരണികള്, എന്നിവയിലുമെല്ലാം ഓസോൺ പാളിക്ക് ക്ഷയമുണ്ടാക്കുന്ന രാസവസ്തുവായ സി.എഫ്.സി.  ഉപയോഗിക്കുന്നുണ്ട്.