Thursday 3 September 2015

ഓസോൺ പാളി അഥവാ മാന്ത്രികക്കുട

       

സെപ്തെംബർ 16 ലോക ഓസോൺ ദിനമായി ആചരിക്കുകയാണ്. സൂര്യനിൽ നിന്ന് പുറപ്പെടുന്ന തീവ്രമായ അള്ട്രവയലറ്റ് വികിരണങ്ങളിൽ നിന്ന് ഭൂമിയെ രക്ഷിക്കുന്ന കവചമാണ് ഓസോൺപാളി. നാം മനുഷ്യരുടെ അമിതമായ രാസവസ്തുക്കളുടെ ഉൽപാദനവും ഉപയോഗവും ഈ കവചത്തിന് മാരക പരിക്കുകളാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. നമ്മുടെ അശാസ്ത്രീയമായ പ്രവർത്തനങ്ങളിലൂടെ ഓസോൺപാളിയിൽ വിള്ളൽ ഉണ്ടാകുക വഴി രോഗങ്ങളെ ക്ഷണിച്ചുവരുത്തുകയാണ് നാം.


          link




 യു.വി.എ., യു.വി.ബി., യു.വി.സി. എന്നീ മൂന്ന് അള്ട്രാവയലറ്റ് വികിരണങ്ങളിൽ അള്ട്രാവയലറ്റ് ബി വികിരണങ്ങളാണ് ഓസോൺ പാളിയെ ഗുരുതരമായി ബാധിക്കുന്നത്. ഫാസ്റ്റ് ഫൂഡ് കാർട്ടണുകളിലും ആസ്ത്മ മരുന്നുകള്, നെയിൽ പോളിഷുകള്, ശീതീകരണികള്, എന്നിവയിലുമെല്ലാം ഓസോൺ പാളിക്ക് ക്ഷയമുണ്ടാക്കുന്ന രാസവസ്തുവായ സി.എഫ്.സി.  ഉപയോഗിക്കുന്നുണ്ട്.


No comments:

Post a Comment