Friday 11 September 2015

അമേരിക്കയെ ഞെട്ടിച്ച ഭീകരാക്രമണത്തിന് 14 വർഷം തികയുമ്പോൾ................................

അമേരിക്കയിലെ World Trade Center ആക്രമണത്തിൻറ പതിനാലാം വാർഷികമാണ് ഇന്ന്. ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത ഭീകരാക്രമണമാണ് 2001 സെപ്തംബർ 11 ൽ അൽഖ്വയ്ദ അഴിച്ചുവിട്ടത്. അമേരിക്കയുടെ അഭിമാന
സ്തംഭങ്ങളായിരുന്നു ന്യൂയോർക്കിലെ ലോക വ്യാപാര കേന്ദ്രവും വെർജീനിയിലെ പ്രതിരോധ വകുപ്പ് ആസ്ഥാനവും. ഇവ രണ്ടും   അൽഖ്വയ്ദ ഒറ്റ ദിവസം കൊണ്ട് തകർത്ത് നിലം പരിശാക്കി...


അമേരിക്കൻ സമ്പന്നതയുടെ പ്രതീകമായി തലയുയർത്തി നിന്ന ലോകവ്യാപാര കേന്ദ്രത്തിന്ടെ ഏറ്റവും പൊക്കംകൂടിയ രണ്ടു ടവറുകളെ  ഭീകരർ വിമാനങ്ങൾ ഇടിച്ചുകയറ്റി നിശ്ശേഷം തകർത്തത്.  തുർക്കിക്കാരനായ മുഹമ്മദ് ആറ്റ എന്ന പൈലറ്റാണ് വിമാനം പറത്തിയത്. 14 അൽഖ്വയ്ദ ഭീകരർ ചേർന്നാണ് നാല് അമേരിക്കൻ വിമാനങ്ങൾ റാഞ്ചിയത്. അതിൽ രണ്ടെണ്ണം വേൾഡ് ട്രേഡ് സെൻഡറിലേക്കും ഇടിച്ചുകയറ്റി.മിനിറ്റുകൾക്കകം മറ്റൊരെണ്ണം പെൻഡഗണിലേക്കും ഇടിച്ചുകയറ്റി.മിനിറ്റുകൾക്കകം ഇരുകെട്ടിടങ്ങളും നിലംപൊത്തി........

റാഞ്ചിയ നാലാമത്തെ വിമാനം വൈറ്റ് ഹൌസിനെ ലക്ഷ്യമാക്കി പറന്നെങ്കിലും സോമർസെറ്റ് കൌണ്ടയിലെ ഒരു പാടശേഖരത്ത് തകർന്നു വീണു. മനുഷ്യത്വ വിരുദ്ധമായ ആക്രമണത്തിലൂടെയാണ് മൂവായിരത്തിലധികം ജീവനുകൾ അൽഖ്വയ്ദ തട്ടിയെടുത്തത്. അൽ ഖ്വയ്ദ എന്ന ഭീകര സംഘടനയെ ലോകം അറിയാനും ആക്രമണം കാരണമായി... അൽ ഖ്വയ്ദ യെ മാത്രമല്ല ഒസാമ ബിൻ ലാദൻ  ആരാണെന്നും ലോക ജനതയ്ക്ക് കാട്ടിക്കൊടുത്ത ആക്രമണം....
 


ആക്രമണം 104 വർഷം പിന്നിടുമ്പോൾ 104 നിലകളിൽ പടുത്തുയർത്തിയ പുതിയ കെട്ടിടമായ വൺ വേൾഡ് ട്രേഡ് സെൻറർ തല ഉയർത്തി നിൽക്കുകയാണ്. തീവ്രവാദത്തിനുള്ള മറുപടിയായി...................................


No comments:

Post a Comment