Tuesday 24 February 2015

GET SET PLAY@ AKASHAVANI




ജീവിതത്തിൽ എനിക്ക് മറക്കാനാകാത്ത ദിവസങ്ങളായിരുന്നു
 ഫെബ്രുവരി 1 മുതൽ 14 വരെ . ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിച്ചില്ല പടിചിറങ്ങുന്നതിനു മുപുതന്നെ ഒരു മാദ്യമ പ്രവർത്തക ആകുവാൻ സാദിക്കും എന്ന് .27 വർഷങ്ങൾക്കു ശേഷം national games കേരളത്തിൽ എത്തിയപ്പോൾ ഗെയിംസ് കാണുവാൻ പോലും സാദിക്കും എന്ന വിചാരിച്ചില്ല പക്ഷെ ആ ഗെയിംസ് കാണുവാൻ മാത്രമല്ല റിപ്പോർട്ട്‌ ചെയ്യാനും അവസരം ലഭിച്ചു ആകാശവാണി കു വേണ്ടി ഗെയിംസ് റിപ്പോർട്ട്‌ ചെയ്യാൻ അവസരം ലഭിച്ചപ്പോൾ സ്വപ്നം പോലും കാണാത്ത കാര്യങ്ങൾ സാദിചപ്പൊൽ അതൊക്കെ സ്വപ്നം പോലെ തോന്നിപ്പോയി.എനിക്ക് റിപ്പോർട്ട്‌ ചെയ്യാൻ ലഭിച്ചത് hand ball ഉം net ball  ഉം ആണ്.റിപ്പോർട്ട്‌ ചെയ്യാൻ പോകുന്നതിനു മുൻപ് identity card കിട്ടിയപ്പോ എന്തോ ഒരു കാര്യം നേടിയ പോലെ ആയിരുന്നു.പിന്നെ ഒട്ടും താമസിച്ചില്ല കാർഡ്‌ കിട്ടിയ അന്ന് മുതൽ കഴുത്തിൽ നിന്ന് കാർഡ് എടുത്ത് മറ്റിടില്ല .ജനുവരി 31 ആം തിയതി inaguration കാണാൻ പോയി. ആകാശവാണി യിലെ റിപ്പോർട്ടർ എന്ന ഗമ യില നടന്നത്........പക്ഷെ കുട്ടുകാരുടെ ഇടയിൽ അതൊന്നും വിലപോയില്ല.അവരൊക്കെ എന്നെ സാദാരണ കുട്ടിയെ പോലെ അവിടെ പിടിച്ചിരുത്തി . എന്ത് രസമായിരുന്നു inaguration.

കൂടുകരോടോത്ത് ഒരു സെൽഫീ 
.പക്ഷെ മോഹൻലാലിൻറെ ലാലിസം തുടങ്ങിയപ്പോ എല്ലാം കുളമായി. പിന്നെ സച്ചിൻ ഉള്ളതു കൊണ്ട് മാത്രാ ഞാൻ പോയത്.ആദ്യം net ball റിപ്പോർട്ട്‌ ചെയ്യാനായി വെള്ളായണി agricultuaral indoor stadium ത്തിലേക്ക് ആണ് പോകേണ്ടി വന്നത്. ആദ്യം കുറച്ചു പേടിയോടെയാണ്‌ stadium തിലേക്കു പോയത്. പക്ഷെ കൃഷ്ണപ്രിയ ചേച്ചിയെ കണ്ടതോടെ ആ പേടിയും മാറി . netball ഗെയിം report ചെയ്യാൻ ആദ്യം കുറച്ചു പേടിയുണ്ടായിരുന്നു.പിന്നെ                           അതൊക്കെ അങ്ങ് മാറി. netball ലെ കേരള ടീം അംഗങ്ങളെ പരിചയപ്പെടാൻസാദിച്ചു .വളരെ നല്ല സഹകരണം ആയിരുന്നു stadium ത്തിൽ ആളുകൾ .അതിനു ശേഷം പോയത് ജിമ്മി jeorge stadium ത്തിലായിരുന്നു . അടിപൊളി ആയിരുന്നു അവിടെ ... കളിയും ചിരിയും അതിനിടയിൽ എന്റെ reporting ഉം കുടാതെ അവിടെ കണ്ട കുഞ്ഞു പിള്ളേരുടെ പുറകെ ആയിരുന്നു ഞങ്ങൾ .4 പെണ്പില്ലെരെ നോക്കാനായി ഒരേ ഒരു ആണ്‍ തരി ആയിരുന്നു ഞങ്ങടെ സംബു അണ്ണൻ 
jimmy jeorge stadium ത്തിലെ എല്ലാവരുമായി കൂട്ടായി ഞങ്ങൾ .
 handball ലെ capton നുമായി interview എടുത്തു. കോച്ച് മായി സംസാരിച്ചു അങ്ങനെ മറക്കാനാകാത്ത കുറെ അനുഭവങ്ങളളയിരുന്നു . കൂട്ടുകാരുമായി അടിച്ചു പൊളിച്ചു കടന്നു പോയ ദിനങ്ങൾ.എന്നും national ഗെയിംസ് ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയി. ഞങ്ങൾ കൂട്ടുകാരുടെ ഇടയിലെ പ്രദാന പരിപാടി സെല്ഫീ എടുക്കലായിരുന്നു . എല്ലാം ഇടാൻ പറ്റാത്തത് കൊണ്ട രണ്ടെണ്ണത്തിൽ ഒതുക്കിയത് . ഫ്രീ ഫുഡ്‌ ഉം യാത്രയും.......... ഒരു അടിച്ചുപൊളി ദിനങ്ങളായിരുന്നു ജനുവരി 31 മുതൽ ഫെബ്രുവരി 14 വരെ. വർണാഭമായ ദീപാലഗരങ്ങളിലും നർത്തകി  ശോഭന ചേച്ചിയുടെ നിർത്തവിരുന്നിലൂടെയുടെയും national ഗെയിംസ് അവസാനിച്ചപ്പോൾ ഞങ്ങളുടെ ഉള്ളിൽ ഇരുട്ട് നിഴലിച്ചപോലായി

                                    

The court

Image result for court film by chaitanya tamhane
                                                                              phto courtesy -internet
പത്തൊന്‍പതാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഏറ്റവും മികച്ചത് എന്ന് പറയാവുന്ന ചിത്രം. ഈ ചിത്രം ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പികുകയും ചെയ്യുന്ന ഒന്നാണ്. നമ്മുടെ സമൂഹത്തില്‍ നിയമം നടപ്പാക്കുന്ന രീതിയാണ്‌ ഒരു ആക്ഷേപ ഹാസ്യത്തിലൂടെ ചൈതന്യ തംഹാനെ എന്ന സംവിധായകന്‍ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്
                                                    മുംബൈയില്‍ ഒരു തോട്ടിയുടെ കൊലപാതകത്തെ തുടര്‍ന്ന് ഒരു സാമൂഹിക പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്യുന്നു. സാമൂഹിക പ്രവര്‍ത്തകന്‍ തന്റെ പ്രസംഗത്തില്‍ തോട്ടികളെ ആക്ഷേപിച്ചു സംസാരിച്ചു എന്ന് പറഞ്ഞാണ് കോടതിയില്‍ ഹാജരാക്കുന്നത്. കോടതിയില്‍ ജഡ്ജി ഒന്നും കേൾക്കാതെ ആ പ്രതിയെ തടവില്‍ വിടുന്നു.അതായത് മുംബൈയിലെ ഓടയില്‍ നിന്ന് ഒരു തൊഴിലാളിയുടെ ശവം കണ്ടെതപ്പെടുന്നു. ആത്മഹത്യക്ക് പ്രേരിപ്പിച്ചു എന്നാരോപിച്ച് ഒരു സാമുഹ്യ പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്യപ്പെടുന്നു . കോടതിയില്‍ വിസ്താരം നടക്കുന്നതിനിടയിലൂടെ കേസിൽ ഉള്പെട്ടവരുടെ സ്വകാര്യ ജീവിതത്തിലേക്കും കഥ കടന്നു പോകുന്നു . ജാതിയുടെയും വർഗരാഷ്ട്രീയതിന്റെയും പുരുഷമേധവിത്തത്തിന്ടെയും നാടുവാഴി സംബ്രതയതിന്ടെയും അധ്രിശ്യ ശക്തികളാണ് കഥാപാത്രങ്ങളെ നയിക്കുന്നത്. വെനിസ് ചലച്ചിത്രോത്സവത്തില്‍ lion of the future പുരസ്ക്കാരം  നേടിയ ചിത്രമാണ് കോർട്ട് 

നേടിയ മറ്റു അവാർഡുകൾ 
  1. .Hong kong Asian Film Festivel- New Talent Award
  2. Venice Film FestivaliLuigi De Laurentiis Award
  3. Venice Hrizons Award 
  4.  Molodist Film Festivel Listapad Award                                                                                                                                 ഐശ്വര്യ R .S

Sunday 22 February 2015

NJAAN

Villas in Trivandrum Punkaj enclave
                                                                                             phto crtsy-internet
iffk യിൽ മലയാള സിനിമ വിഭാഗത്തിൽ ഏറ്റവും ജന ശ്രീധ  ആകർഷിച്ച ചിത്രമാണ്‌ പ്രശസ്ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്ത njaan .ചരിത്രം മറന്നുപോയ ദേശിയ വാദി കെ ഡി എൻ കൊട്ടുരിനെ വീണ്ടെടുക്കാൻ ശ്രെമിക്കുന്ന യുവ എഴുത്തുകാരൻ രവിയുടെ ജീവിതമാണ്‌ ഞാനെന്ന സിനിമയിലൂടെ പറയുന്നത് .കൊട്ടുരിണ്ടെ ജീവിതത്തിലേക്ക് രവി നടത്തുന്ന യാത്രയിലൂടെ സ്വാതന്ത്ര്യത്തിനു വേണ്ടി ഒരു രാജ്യം നടത്തുന്ന പോരട്ടതിണ്ടേ പശ്ചാത്തലത്തിൽ മാറുന്ന സാമുഹ്യ രാഷ്ട്രിയ സാഹചര്യങ്ങൾ അവതരിപ്പികുകയാണ് സംവിധായകൻ . ifk  യിൽ 3 പ്രാവശ്യം കാണിച്ചപ്പോളും കാണികളുടെ തള്ളിക്കയറ്റം കാണാൻ സാദിച്ചു   Dulquer  Salmaan മുഖ്യ വേഷത്തിലഭിനയിച്ചു 2014 ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് njaan .Т.P Rajeev ന്ടെ കെ.ടി.എൻ. കോട്ടൂർ എഴുത്തും ജീവിതവും നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. രഞ്ജിത്തിന്റെ ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സ് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ രചനയും രഞ്ജിത്ത് തന്നെയാണ്. renji panicker ,suresh krishna ,saiju kurup ,anumol എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. കെ.ടി.എൻ കോട്ടൂർ എന്ന സാഹിത്യകാരനായും കോട്ടൂരിന്റെ ജീവിതത്തെ കുറിച്ച് ഗവേഷണം നടത്തുന്ന രവിചന്ദ്രശേഖർ എന്ന ബ്ലോഗറായും നായകന് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നു. 2014 സെപ്റ്റംബർ 19ന് പുറത്തിറങ്ങിയ ചിത്രം നിരൂപകരിൽ മികച്ച പ്രതികരണങ്ങൾ നേടി.

oraalppokkam

Villas in Trivandrum Punkaj enclaveമലയാള സിനിമ വിഭാഗത്തിൽ പ്രദര്ശിപ്പിച്ച ഒരു സിനിമ യാണ് ഒരാൾ പൊക്കത്തിൽ.(six feet high ). പുതു തലമുറയുടെ ജീവിത രീതികളെ വിളിചോതുന്ന ഒരു സിനിമ ആണ് ഇതെന്ന് പറയേണ്ടി വരും 99 മിനിറ്റള്ള ഈ സിനിമ സംവിധാനം ചെയ്തത് sanal kumar sashidharan ആണ്.അദ്ദേഹം തന്നെയാണ് ഈ സിനിമയുടെ തിരക്കഥയും എഴുതിയിരിക്കുന്നത് .നിർമ്മാണം കാഴ്ച്ച ചലച്ചിത്രവേദി ആണ്. വിവാഹം കഴിക്കാതെ 5 വർഷം ഒരുമിച്ചു ജീവിച്ച മായ യുടെയും മഹിയുടെയും കഥയാണ്                                                                                                                             photo courtesy - iffk site 
..മഹിക്ക് മറ്റു പെണ്‍കുട്ടികളോട് ഉള്ള താല്പര്യം മായയെ മഹിയുമായുള്ള  ജീവിതം അവസാനിപ്പിക്കുന്നതിനു തീരുമാനം എടുക്കേണ്ടി വരുന്നതിലേക്ക്  നയിക്കുന്നു ..ആദ്യം മഹി ഈ തീരുമാനം നല്ലതായി എന്ന് കരുതുന്നുണ്ടെങ്കിലും മായയുടെ അസാനിധ്യം അവനിൽ പല മാറ്റങ്ങൾക്കും അസ്വസ്ഥതകൾക്കും ഇടയാക്കുന്നു.മറ്റു പെണ്‍കുട്ടികളുമായി ബന്ധങ്ങളിലേര്പ്പെടാൻ ശ്രെമിക്കുന്നുടെങ്ങിലും മായയുടെ ഓർമ്മകൾ അവനിൽ അസ്വസ്ഥത ഉണ്ടാക്കുന്നു. മായ മഹിയെ പിരിഞ്ഞതിനു ശേഷം ദിവസങ്ങള് കഴിഞ്ഞു kedarnath  ഇൽ നിന്ന് മായ മഹിയെ വിളിക്കുന്നു.മഹി ആ സംഭാഷണത്തിൽ വളരെ സമാധാനം നേടി .പക്ഷെ അടുത്തദിവസം വാർത്തകളിളുടെ മഹി അറിഞ്ഞു താഴ്വര യിലുണ്ടായ ഒരു ഹിമ സ്പോടാനത്തെക്കുറിച് . മായ യ്ക്ക് അപകടം സംഭവിച്ചു കാണുമോ എന്നാ ആശംഗ യിൽ മഹി kedarnatth ലേക്ക് പുറപ്പെടുന്നു. വഴിയിൽ പല പ്രശ്നങ്ങളും മഹി നേരിടേണ്ടി വരുന്നു. ഇതിലൂടെ അയാൾ മായ യെ എത്ര മാത്രം സ്നേഹിച്ചിരുന്നു എന്നും അയാൾ മനസിലാക്കുന്നു.ഇരുട്ടിലേക്ക് നോക്കുമ്പോൾ മായയുടെ സാനിദ്യം അയാളിൽ ഉണ്ടാകുന്നു.kedarnath മൊത്തം മായയെ തേടി നടന്നു മഹി . ആ യാത്രയിലൂടെ പുതിയ ജീവിത അനുഭവങ്ങളിലൂടെ കടന്നു പോവുകയാണ് മഹി.
വളരെ പ്രയത്നിച്ചാണ് ഈ സിനിമ കാണാൻ ഒരു അവസരം കിട്ടിയത് . സീറ്റ്‌ കിട്ടാതെ തറയിൽ ഇരുന്നാണ് കണ്ടതെങ്കിലും വളരെ നള ഒരു സിനിമ കാണാൻ സാദിച്ചു എന്ന പറയേണ്ടി വരും.  മനുഷ്യൻ പ്രകൃതിയിൽ  നടത്തുന്ന അധിനിവേശത്തെ കുറിച്ചാണ് ഈ ചിത്രം ചര്ച്ച ചെയ്യപെടുന്നത്. ഹിമാലയ പരിസരത്ത് നിന്നാണ് ഈ സിനിമ യുടെ ഭുരിഭാഗവും ചിത്രികരിചിരിക്കുന്നത്.ജനപങ്ങളിതതോടെ പണം കണ്ടെത്തി നിര്മിച്ച സിനിമയാണ് ഓരാൾ പൊക്കത്തിൽ                                                                                                                           
യാഥാർത്ഥ്യത്തിനും സ്വപ്നത്തിനും ഭൂതത്തിനും ഭാവിക്കും വർത്തമാനത്തിനും തൊന്നലുകൽക്കും ഒക്കേയുള്ള അധ്രിശ്യ ബന്ധങ്ങൾ കണ്ടെത്താനുള്ള യാത്ര കുടിയാണ് ഈ സിനിമയുടെ മറ്റൊരു തലം. 
                                                                                                                                    
                                                                                                                                        ഐശ്വര്യ R .S .

Friday 20 February 2015

seven chances


Buster Keaton1925 കാലഖട്ടത്തിൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ നിശബ്ദ ചലച്ചിത്രമാണ് seven chances .Buster Keaton സംവിധാനം ചെയ്ത ഒരു ഹാസ്യ  ചിത്രമാണ് seven chances .
Buster Keaton,Joseph M Schenck എന്നിവരാണ്‌ ഈ സിനിമയുടെ നിർമാതാക്കൾ .തിയെടർ മൊത്തം ചിരിയിൽ മുഴുകിയ ഒരു സന്ദര്ഭം ആണ് ഈ സിനിമ ഉണ്ടാക്കിയത്. ഋതുക്കൾ കടന്നുപോയ്ക്കൊണ്ടിരിക്കുന്നു.ജിമ്മി ഷാനോന് ഇതുവരെ തന്റ്ടെ പ്രണയം മേരി ജൂന്സിനോദ് തുറന്നു [പറയാനുള്ള ധൈര്യം വന്നിട്ടില്ല.എല്ലാറ്റിനും ഒരു അവസരം ഉണ്ടല്ലോ, ജിമ്മി യ്ടെ കാര്യത്തിലും അതുണ്ടായി .സാമ്പത്തിക തകർച്ച ഉണ്ടായി ഇരിക്കുന്ന ഒരു സ്ഥാപനത്തിലെ ജൂനിയർ പട്നെർ ആണ് ജിമ്മി .ഒരു ദിവസം ഓഫീസിലേക്ക് കയറി വന്ന വക്കില് ജിമ്മി യെ ഞെട്ടിച്ചു കളഞ്ഞു. ഒരു വില്പത്രം കൊണ്ടാണ് അയാള് വന്നത്.മരിച്ചു പോയ ജിമ്മി യുടെ മുത്തശന് എല്ലാ സ്വത്തുക്കളും ജിമ്മ്യുടെ പേരിൽ എഴുതി വച്ചിരിക്കുന്നു .അതായത് 7 $  dollar .പക്ഷെ ഒരു നിബന്ധന എഴുതി വച്ചിട്ടുണ്ട് .27 th പിറന്നാൾ ദിനത്തിൽ രാത്രി 7 മണിക്കുള്ളിൽ ജിമ്മി വിവാഹം കഴിച്ചിരിക്കണം .ആ ദിവസമായിരുന്നു ജിമ്മി യുടെ പിറന്നാൾ . സമയം 7 ആകാൻ പോകുന്നു.ഇനി ഒന്നും ആലോചിക്കാനില്ല ജിമ്മി നേരെ മേരി യുടെ വീട്ടിലേക് ഓടി. ജിമ്മി മേരി യുടെ വീട്ടിൽ പോകുന്ന വഴി പല തരത്തിലുള്ള സംഭവങ്ങൾ നടക്കുന്നു.അങ്ങനെ അവസാനം ജിമ്മി തന്ടെ  ഇഷ്ടം മേരി യോട് തുറന്നു പറയുന്നു. മേരി കേൾക്കാൻ ആഗ്രഹിച്ച വാകുകളാണ് ജിമ്മി പറഞ്ഞത് പക്ഷെ പെട്ടന്ന് മേരി യുടെ മനസ് മാറി . പിന്നിട് എന്ത് സംഭവിച്ചു? ജിമ്മി മേരിയെ വിവാഹം കഴിച്ചോ ? ഈ ചോദ്യങ്ങളുടെ ഉത്തരത്തിലൂടെ സിനിമ കടന്നു പോകുന്നു.കോമഡി സിനിമ തന്നെയാണ് seven chances . ഒരു മണിക്കൂർ ധൈര്ഖ്യമുള്ള സിനിമയാണ് seven chances .   ഈ സിനിമ കാണാൻ യുവ നിര തന്നെ ഉണ്ടായിരുന്നു.               

                                                                                                                                     AISWARYA R S

വണ്‍ ഓണ്‍ വണ്‍

Image result for one on one directed by kim ki dukവണ്‍ ഓണ്‍ വണ്‍ എന്ന കിംഗ്‌ കി ഡുക് ന്റെ ചലച്ചിത്രം കാണാൻ വളരെ വലിയ നീണ്ട നിരയായിരുന്നു ഉണ്ടായിരുന്നത്.2 മണിക്കൂർ ധൈര്ഖ്യമുള്ള സിനിമ കാണാൻ 3 മണിക്കൂർ വരെ ക്യു നില്ക്കണ്ടി എന്നാൽ പ്രതീക്ഷിച്ച അത്രയും നിലവാരം പുലർത്താൻ ആ ചിത്രത്തിനു സാധിച്ചില്ല എന്നതാണ് യാഥാർത്ഥ്യം. നല്ല തിരകഥയുടെ അഭാവമാണ് ചിത്രത്തിൽ ആദ്യാവസാനം നിഴലിച്ചു നിന്നിരുന്നത്. ഒരു യുവതിയുടെ കൊലപാതകം ആണ് ചിത്രത്തിന്റെ തുടക്കം.അതായത് ഒരു പെണ്‍കുട്ടി പൈശാചികമായി കൊല ചെയ്യപ്പെടുന്നു. എന്നാൽ അവൾ മാത്രമല്ല ഇര അവളെ കൊലപ്പെടുത്തിയ ഏഴു പേരുടെ കുട്ടത്തിൽ നിന്ന് ഒരാളെ കുറച്ചുപേർ തട്ടിക്കൊണ്ടു പോവുകയും പീഡിപ്പിക്കുകയും കുറ്റസമ്മതം നടത്തിക്കുകയും ചെയ്യുന്നു. അതായത്  വളരെ ക്രൂരമായ രീതിയിൽ ഓരോ പട്ടാള ഉദ്യോഗസ്ഥനെയും തട്ടി കൊണ്ട് പോയി ചോദ്യം ചെയ്യപെടുന്നു.ഈ കഥയിൽ ഒരു പട്ടാളക്കാരനെ ഉപദ്രവിക്കുമ്പോൾ അയാൾ മോചിതനകുബ്പോൾ കുട്ടതിലുള്ള എല്ലാവരും പീഡ നതിനിരയയതായി മനസിലാക്കുന്നു. ആരാണ് ഇതിനുപിന്നിലെന്ന് കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു അയാൾ പിന്നീട് .മറ്റൊരു പട്ടാളക്കാരനെ പിടിച്ചുകൊണ്ടുപോകുന്നത് പിന്തുടരുകയും സത്യങ്ങൾ തേടുകയും ചെയ്യുന്നതാണ്‌ ഈ കഥയുടെ മർമം എന്ന് പറയേണ്ടി വരും. ഈ സിനിമയുടെ പൂർണരൂപം ഇതാണ് -ഒരു മേയ് 9, ന് ഓ മിൻ ജു എന്ന ഹൈസ്ക്കൂൾ വിദ്യാർത്ഥിനി ക്രൂരമായി കൊല്ലപ്പെടുന്നു. കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്ന ഏഴു പേരെ 'ഷാഡോ' എന്ന വിളിപ്പേരുള്ള ഏഴംഗ തീവ്രവാദ സംഘം വേട്ടയാടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.കിംഗ്‌ കി ഡുക്ന്ടെ  ചിത്രം എന്ന് പ്രതീക്ഷിച്ചു പോകുന്നവര്ക്ക് ചെറിയ നിരാശ യാണ് നല്കിയത് എന്ന് അനുമനിക്കേണ്ടി വരും.2014 ഇൽ ആണ് ഈ ചിത്രം പുറത്തിറങ്ങിയത്.വെനീസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള ഫെഡോറ പുരസ്‌കാരം നേടിയ ഒരു ചിത്രമാണ് വണ്‍ ഓണ്‍ വണ്‍ എന്ന കിംഗ്‌ കി ഡുക് ചിത്രം .
സംവിധാനം,ഛായാഗ്രഹണം,ചിത്രസംയോജനം,സ്റ്റുഡിയോ- കിം കി ഡുക്ക് ആണ് നിർവഹിച്ചത് .