Friday 20 February 2015

വണ്‍ ഓണ്‍ വണ്‍

Image result for one on one directed by kim ki dukവണ്‍ ഓണ്‍ വണ്‍ എന്ന കിംഗ്‌ കി ഡുക് ന്റെ ചലച്ചിത്രം കാണാൻ വളരെ വലിയ നീണ്ട നിരയായിരുന്നു ഉണ്ടായിരുന്നത്.2 മണിക്കൂർ ധൈര്ഖ്യമുള്ള സിനിമ കാണാൻ 3 മണിക്കൂർ വരെ ക്യു നില്ക്കണ്ടി എന്നാൽ പ്രതീക്ഷിച്ച അത്രയും നിലവാരം പുലർത്താൻ ആ ചിത്രത്തിനു സാധിച്ചില്ല എന്നതാണ് യാഥാർത്ഥ്യം. നല്ല തിരകഥയുടെ അഭാവമാണ് ചിത്രത്തിൽ ആദ്യാവസാനം നിഴലിച്ചു നിന്നിരുന്നത്. ഒരു യുവതിയുടെ കൊലപാതകം ആണ് ചിത്രത്തിന്റെ തുടക്കം.അതായത് ഒരു പെണ്‍കുട്ടി പൈശാചികമായി കൊല ചെയ്യപ്പെടുന്നു. എന്നാൽ അവൾ മാത്രമല്ല ഇര അവളെ കൊലപ്പെടുത്തിയ ഏഴു പേരുടെ കുട്ടത്തിൽ നിന്ന് ഒരാളെ കുറച്ചുപേർ തട്ടിക്കൊണ്ടു പോവുകയും പീഡിപ്പിക്കുകയും കുറ്റസമ്മതം നടത്തിക്കുകയും ചെയ്യുന്നു. അതായത്  വളരെ ക്രൂരമായ രീതിയിൽ ഓരോ പട്ടാള ഉദ്യോഗസ്ഥനെയും തട്ടി കൊണ്ട് പോയി ചോദ്യം ചെയ്യപെടുന്നു.ഈ കഥയിൽ ഒരു പട്ടാളക്കാരനെ ഉപദ്രവിക്കുമ്പോൾ അയാൾ മോചിതനകുബ്പോൾ കുട്ടതിലുള്ള എല്ലാവരും പീഡ നതിനിരയയതായി മനസിലാക്കുന്നു. ആരാണ് ഇതിനുപിന്നിലെന്ന് കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു അയാൾ പിന്നീട് .മറ്റൊരു പട്ടാളക്കാരനെ പിടിച്ചുകൊണ്ടുപോകുന്നത് പിന്തുടരുകയും സത്യങ്ങൾ തേടുകയും ചെയ്യുന്നതാണ്‌ ഈ കഥയുടെ മർമം എന്ന് പറയേണ്ടി വരും. ഈ സിനിമയുടെ പൂർണരൂപം ഇതാണ് -ഒരു മേയ് 9, ന് ഓ മിൻ ജു എന്ന ഹൈസ്ക്കൂൾ വിദ്യാർത്ഥിനി ക്രൂരമായി കൊല്ലപ്പെടുന്നു. കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്ന ഏഴു പേരെ 'ഷാഡോ' എന്ന വിളിപ്പേരുള്ള ഏഴംഗ തീവ്രവാദ സംഘം വേട്ടയാടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.കിംഗ്‌ കി ഡുക്ന്ടെ  ചിത്രം എന്ന് പ്രതീക്ഷിച്ചു പോകുന്നവര്ക്ക് ചെറിയ നിരാശ യാണ് നല്കിയത് എന്ന് അനുമനിക്കേണ്ടി വരും.2014 ഇൽ ആണ് ഈ ചിത്രം പുറത്തിറങ്ങിയത്.വെനീസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള ഫെഡോറ പുരസ്‌കാരം നേടിയ ഒരു ചിത്രമാണ് വണ്‍ ഓണ്‍ വണ്‍ എന്ന കിംഗ്‌ കി ഡുക് ചിത്രം .
സംവിധാനം,ഛായാഗ്രഹണം,ചിത്രസംയോജനം,സ്റ്റുഡിയോ- കിം കി ഡുക്ക് ആണ് നിർവഹിച്ചത് .



No comments:

Post a Comment