Tuesday 24 February 2015

The court

Image result for court film by chaitanya tamhane
                                                                              phto courtesy -internet
പത്തൊന്‍പതാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഏറ്റവും മികച്ചത് എന്ന് പറയാവുന്ന ചിത്രം. ഈ ചിത്രം ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പികുകയും ചെയ്യുന്ന ഒന്നാണ്. നമ്മുടെ സമൂഹത്തില്‍ നിയമം നടപ്പാക്കുന്ന രീതിയാണ്‌ ഒരു ആക്ഷേപ ഹാസ്യത്തിലൂടെ ചൈതന്യ തംഹാനെ എന്ന സംവിധായകന്‍ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്
                                                    മുംബൈയില്‍ ഒരു തോട്ടിയുടെ കൊലപാതകത്തെ തുടര്‍ന്ന് ഒരു സാമൂഹിക പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്യുന്നു. സാമൂഹിക പ്രവര്‍ത്തകന്‍ തന്റെ പ്രസംഗത്തില്‍ തോട്ടികളെ ആക്ഷേപിച്ചു സംസാരിച്ചു എന്ന് പറഞ്ഞാണ് കോടതിയില്‍ ഹാജരാക്കുന്നത്. കോടതിയില്‍ ജഡ്ജി ഒന്നും കേൾക്കാതെ ആ പ്രതിയെ തടവില്‍ വിടുന്നു.അതായത് മുംബൈയിലെ ഓടയില്‍ നിന്ന് ഒരു തൊഴിലാളിയുടെ ശവം കണ്ടെതപ്പെടുന്നു. ആത്മഹത്യക്ക് പ്രേരിപ്പിച്ചു എന്നാരോപിച്ച് ഒരു സാമുഹ്യ പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്യപ്പെടുന്നു . കോടതിയില്‍ വിസ്താരം നടക്കുന്നതിനിടയിലൂടെ കേസിൽ ഉള്പെട്ടവരുടെ സ്വകാര്യ ജീവിതത്തിലേക്കും കഥ കടന്നു പോകുന്നു . ജാതിയുടെയും വർഗരാഷ്ട്രീയതിന്റെയും പുരുഷമേധവിത്തത്തിന്ടെയും നാടുവാഴി സംബ്രതയതിന്ടെയും അധ്രിശ്യ ശക്തികളാണ് കഥാപാത്രങ്ങളെ നയിക്കുന്നത്. വെനിസ് ചലച്ചിത്രോത്സവത്തില്‍ lion of the future പുരസ്ക്കാരം  നേടിയ ചിത്രമാണ് കോർട്ട് 

നേടിയ മറ്റു അവാർഡുകൾ 
  1. .Hong kong Asian Film Festivel- New Talent Award
  2. Venice Film FestivaliLuigi De Laurentiis Award
  3. Venice Hrizons Award 
  4.  Molodist Film Festivel Listapad Award                                                                                                                                 ഐശ്വര്യ R .S

No comments:

Post a Comment