Sunday 22 February 2015

oraalppokkam

Villas in Trivandrum Punkaj enclaveമലയാള സിനിമ വിഭാഗത്തിൽ പ്രദര്ശിപ്പിച്ച ഒരു സിനിമ യാണ് ഒരാൾ പൊക്കത്തിൽ.(six feet high ). പുതു തലമുറയുടെ ജീവിത രീതികളെ വിളിചോതുന്ന ഒരു സിനിമ ആണ് ഇതെന്ന് പറയേണ്ടി വരും 99 മിനിറ്റള്ള ഈ സിനിമ സംവിധാനം ചെയ്തത് sanal kumar sashidharan ആണ്.അദ്ദേഹം തന്നെയാണ് ഈ സിനിമയുടെ തിരക്കഥയും എഴുതിയിരിക്കുന്നത് .നിർമ്മാണം കാഴ്ച്ച ചലച്ചിത്രവേദി ആണ്. വിവാഹം കഴിക്കാതെ 5 വർഷം ഒരുമിച്ചു ജീവിച്ച മായ യുടെയും മഹിയുടെയും കഥയാണ്                                                                                                                             photo courtesy - iffk site 
..മഹിക്ക് മറ്റു പെണ്‍കുട്ടികളോട് ഉള്ള താല്പര്യം മായയെ മഹിയുമായുള്ള  ജീവിതം അവസാനിപ്പിക്കുന്നതിനു തീരുമാനം എടുക്കേണ്ടി വരുന്നതിലേക്ക്  നയിക്കുന്നു ..ആദ്യം മഹി ഈ തീരുമാനം നല്ലതായി എന്ന് കരുതുന്നുണ്ടെങ്കിലും മായയുടെ അസാനിധ്യം അവനിൽ പല മാറ്റങ്ങൾക്കും അസ്വസ്ഥതകൾക്കും ഇടയാക്കുന്നു.മറ്റു പെണ്‍കുട്ടികളുമായി ബന്ധങ്ങളിലേര്പ്പെടാൻ ശ്രെമിക്കുന്നുടെങ്ങിലും മായയുടെ ഓർമ്മകൾ അവനിൽ അസ്വസ്ഥത ഉണ്ടാക്കുന്നു. മായ മഹിയെ പിരിഞ്ഞതിനു ശേഷം ദിവസങ്ങള് കഴിഞ്ഞു kedarnath  ഇൽ നിന്ന് മായ മഹിയെ വിളിക്കുന്നു.മഹി ആ സംഭാഷണത്തിൽ വളരെ സമാധാനം നേടി .പക്ഷെ അടുത്തദിവസം വാർത്തകളിളുടെ മഹി അറിഞ്ഞു താഴ്വര യിലുണ്ടായ ഒരു ഹിമ സ്പോടാനത്തെക്കുറിച് . മായ യ്ക്ക് അപകടം സംഭവിച്ചു കാണുമോ എന്നാ ആശംഗ യിൽ മഹി kedarnatth ലേക്ക് പുറപ്പെടുന്നു. വഴിയിൽ പല പ്രശ്നങ്ങളും മഹി നേരിടേണ്ടി വരുന്നു. ഇതിലൂടെ അയാൾ മായ യെ എത്ര മാത്രം സ്നേഹിച്ചിരുന്നു എന്നും അയാൾ മനസിലാക്കുന്നു.ഇരുട്ടിലേക്ക് നോക്കുമ്പോൾ മായയുടെ സാനിദ്യം അയാളിൽ ഉണ്ടാകുന്നു.kedarnath മൊത്തം മായയെ തേടി നടന്നു മഹി . ആ യാത്രയിലൂടെ പുതിയ ജീവിത അനുഭവങ്ങളിലൂടെ കടന്നു പോവുകയാണ് മഹി.
വളരെ പ്രയത്നിച്ചാണ് ഈ സിനിമ കാണാൻ ഒരു അവസരം കിട്ടിയത് . സീറ്റ്‌ കിട്ടാതെ തറയിൽ ഇരുന്നാണ് കണ്ടതെങ്കിലും വളരെ നള ഒരു സിനിമ കാണാൻ സാദിച്ചു എന്ന പറയേണ്ടി വരും.  മനുഷ്യൻ പ്രകൃതിയിൽ  നടത്തുന്ന അധിനിവേശത്തെ കുറിച്ചാണ് ഈ ചിത്രം ചര്ച്ച ചെയ്യപെടുന്നത്. ഹിമാലയ പരിസരത്ത് നിന്നാണ് ഈ സിനിമ യുടെ ഭുരിഭാഗവും ചിത്രികരിചിരിക്കുന്നത്.ജനപങ്ങളിതതോടെ പണം കണ്ടെത്തി നിര്മിച്ച സിനിമയാണ് ഓരാൾ പൊക്കത്തിൽ                                                                                                                           
യാഥാർത്ഥ്യത്തിനും സ്വപ്നത്തിനും ഭൂതത്തിനും ഭാവിക്കും വർത്തമാനത്തിനും തൊന്നലുകൽക്കും ഒക്കേയുള്ള അധ്രിശ്യ ബന്ധങ്ങൾ കണ്ടെത്താനുള്ള യാത്ര കുടിയാണ് ഈ സിനിമയുടെ മറ്റൊരു തലം. 
                                                                                                                                    
                                                                                                                                        ഐശ്വര്യ R .S .

No comments:

Post a Comment