Thursday 9 February 2017

എന്നിലേക്ക് .....


ഓരോ  യാത്രയും ഓരോ ഓർമകളാണ് സമ്മാനിക്കുന്നത് ...യാത്രയിൽ

Friday 11 September 2015

അമേരിക്കയെ ഞെട്ടിച്ച ഭീകരാക്രമണത്തിന് 14 വർഷം തികയുമ്പോൾ................................

അമേരിക്കയിലെ World Trade Center ആക്രമണത്തിൻറ പതിനാലാം വാർഷികമാണ് ഇന്ന്. ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത ഭീകരാക്രമണമാണ് 2001 സെപ്തംബർ 11 ൽ അൽഖ്വയ്ദ അഴിച്ചുവിട്ടത്. അമേരിക്കയുടെ അഭിമാന

Thursday 10 September 2015

18 മാസം തലയില്ലാതെ ജീവിച്ച മൈക്ക് ഓർമ്മയായിട്ട് ഇന്നേക്ക് 50 വർഷം

hen

18 മാസം ഉടലിനുമീതെ ശൂന്യാകാശവുമായി  ജീവിച്ചിരുന്ന മൈക്ക്  പിരിഞ്ഞിട്ട് ഇന്നേക്ക് 50 വർഷം തികയുന്നു. തലയില്ലെങ്കിലും ജീവിക്കാം എന്ന് ലോകത്തെ പഠിപ്പിച്ചത് മറ്റാരുമല്ല ഒരു കോഴിക്കുഞ്ഞാണ്.  അമേരിക്കയിലെ ചെറു ഗ്രാമത്തിൽ തലയില്ലാതെ ജീവിച്ചു മരിച്ച കോഴിക്കുഞ്ഞാണ് ഇന്നും ലോകജനതയുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നത്.



തലയുണ്ടായ കാലത്ത് ആരും അറിയാതിരുന്ന മൈക്ക് ഇന്നും      ലോകാൽഭുതമായി തന്നെ നിലനിൽക്കുന്നു.1945 September 10 ന് അമേരിക്കയിലെ ഫ്രൂയിട്ട ഗ്രാമത്തിലാണ് കശാപ്പു ചെയ്യാൻ ശ്രമിക്കുന്നതിനിടെ തല വേർപെട്ട കോഴികുഞ്ഞ് ജീവൻറെ തുടിപ്പുമായി ഉയർത്തെഴുന്നേറ്റത്. നാം പുരാണങ്ങളിൽ മാത്രം കേട്ടറിവുള്ള സംഭവ വികാസങ്ങൾ ഈ ലോകത്ത് നടക്കും എന്നതിന് തെളിവാണ് മൈക്ക്.


മൈക്ക് ലോകത്തോട് വിട പറഞ്ഞിട്ട് ഇന്നേക്ക് 50 വർഷം തികയുന്നു. .  പരീക്ഷണങ്ങളിലൂടെ ഈ വാർത്ത ശെരിയാണെന്ന് US ലെ Utah സർവകലാശാല അന്ന് സ്ഥിതീകരിച്ചിരുന്നു.

Thursday 3 September 2015

ഓസോൺ പാളി അഥവാ മാന്ത്രികക്കുട

       

സെപ്തെംബർ 16 ലോക ഓസോൺ ദിനമായി ആചരിക്കുകയാണ്. സൂര്യനിൽ നിന്ന് പുറപ്പെടുന്ന തീവ്രമായ അള്ട്രവയലറ്റ് വികിരണങ്ങളിൽ നിന്ന് ഭൂമിയെ രക്ഷിക്കുന്ന കവചമാണ് ഓസോൺപാളി. നാം മനുഷ്യരുടെ അമിതമായ രാസവസ്തുക്കളുടെ ഉൽപാദനവും ഉപയോഗവും ഈ കവചത്തിന് മാരക പരിക്കുകളാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. നമ്മുടെ അശാസ്ത്രീയമായ പ്രവർത്തനങ്ങളിലൂടെ ഓസോൺപാളിയിൽ വിള്ളൽ ഉണ്ടാകുക വഴി രോഗങ്ങളെ ക്ഷണിച്ചുവരുത്തുകയാണ് നാം.


          link




 യു.വി.എ., യു.വി.ബി., യു.വി.സി. എന്നീ മൂന്ന് അള്ട്രാവയലറ്റ് വികിരണങ്ങളിൽ അള്ട്രാവയലറ്റ് ബി വികിരണങ്ങളാണ് ഓസോൺ പാളിയെ ഗുരുതരമായി ബാധിക്കുന്നത്. ഫാസ്റ്റ് ഫൂഡ് കാർട്ടണുകളിലും ആസ്ത്മ മരുന്നുകള്, നെയിൽ പോളിഷുകള്, ശീതീകരണികള്, എന്നിവയിലുമെല്ലാം ഓസോൺ പാളിക്ക് ക്ഷയമുണ്ടാക്കുന്ന രാസവസ്തുവായ സി.എഫ്.സി.  ഉപയോഗിക്കുന്നുണ്ട്.


Monday 17 August 2015

കുറ്റിച്ചൽ വിശേഷങ്ങൾ

അരുവിക്കര ഉപതിരഞ്ഞെടുപ്പുമായി ബദ്ധപ്പെട്ട് കുറ്റിച്ചൽ പഞ്ചായത്തിലേക്ക് തിരഞ്ഞെടുപ്പ് അവലോകനകത്തിനായി ഒരു യാത്ര നടത്തി. ഒരു ഗ്രാമത്തെയും നാട്ടുകാരെയും തൊട്ടറിഞ്ഞു കൊണ്ടുള്ള യാത്ര...  കുറ്റിച്ചൽ പഞ്ചായത്ത് പ്രത്യക്ഷത്തിൽ തിരഞ്ഞെടുപ്പിൻടെ ആർപ്പുവിളികളുമായി നീങ്ങുബോൾ ഗ്രാമത്തിൻടെ   ഉൾത്തുടുപ്പുകളിൽ സാധാരണക്കാരൻടെ വ്യസനങ്ങളാണ്.




കുറ്റിച്ചലിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ് കോട്ടൂർ. (കോട്ടൂർ ആന വളർത്തൽ കേന്ദ്രം)10 ആനകൾ ഉള്ള, ആനകൾക്കായി ഒരു സുഖവാസകേന്ദ്രം. തിരഞ്ഞെടുപ്പിൻടെ ഒരു ആരവങ്ങളും ഇല്ലാത്ത നിശബ്ദമായ ഒരു പ്രദേശം. തിരുവനന്തപുരത്ത് നിന്ന് ഏകദേശം 30 കിലോമിറ്റർ ദൂരമുണ്ട് കുറ്റിച്ചലിലേക്ക്. കോട്ടൂരിൽ 2 കുട്ടിയാനകളുണ്ട്. രാജുവും രാധയും. 











Saturday 18 April 2015

സുവ൪ണ്ണ ജൂബിലി വ൪ഷത്തില്‍ ചെമ്മീ൯

സുവ൪ണ്ണ ജൂബിലി വ൪ഷത്തില്‍ ചെമ്മീ൯നമ്മുടെ ഇന്ത്യ൯ സിനിമ ചരിത്രത്തില്‍ ഇടം നേടിയ മലയാള സിനിമയാണ് രാമു കാര്യാട്ടിന്റെ ചെമ്മീ൯. 1965 ലാണ് ചിത്രം പുറത്തിറങ്ങിയത്..അഭ്രകാവ്യമെന്നു വിശേഷിപ്പിക്കപെടുകയും നമ്മുടെ സിനിമ ചരിത്രത്തിലെ നാഴിക കല്ലായിമാറുകയും ചെയ്ത ചെമ്മിനിനു 2015 ഒരു സുവ൪ണ്ണ ജൂബിലി വ൪ഷമാണ്‌ . 1965-ലെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ സുവ൪ണ്ണ കമലം ഈ സിനിമയ്ക്ക് ലഭിച്ചിരുന്നു. ഒരു ദക്ഷിണേന്ത്യ൯ സിനിമയ്ക്ക് ആദ്യമായിട്ടാണ് ഈ അംഗീകാരം ലഭിച്ചത്. സാങ്കേതികപരമായും ഈ ചിത്രം മികച്ച് നിന്നു. ഈസ്റ്റ്മാ൯ കളറില്‍ പുറത്തിറങ്ങിയ ആദ്യ മലയാളചലച്ചിത്രങ്ങളിലൊന്നായിരുന്നു ചെമ്മീ൯ .
ചെമ്മീ൯ എന്ന സിനിമയുടെ നി൪മ്മാതാവ് ബാബു സേട് ആയിരുന്നു. ആ കാലഖട്ടത്തിലെ മുന് നിര താരങ്ങളായ സത്യ൯,ഷീല, കൊട്ടാരക്കര ശ്രീധര൯ , എസ്.പി.പിള്ള , മധു എന്നിവരാണ്‌ ഈ സിനിമയെ വിജയത്തിലെത്തിച്ച വിജയ താരങ്ങള്‍. എസ്.എല്‍ പുരം സദാനന്ദനാണ് തിരക്കഥ നി൪വഹിച്ചത് . . വയലാറിണ്ടേ ഗാനരചനയില്‍ സലീല്‍ ചൌധരിയുടെ സംഗീത മാന്ത്രികത്തില്‍ പിറന്ന 5 ഗാനങ്ങളും വളരെ ഹിറ്റ്‌ ആയിരുന്നു “അന്നും ഇന്നും”
മന്നാടെ പാടിയ മാനസ മൈനേ വരൂ എന്ന പാട്ട് നിത്യ ഹരിതമായി . പാട്ടിലും അല്ലാതെയും കടലിന്ടെ ദ്രിശ്യങ്ങ വിന്ന്യസിച്ചു കൊണ്ടുള്ള ഋഷി കേശ് മുഖ൪ജിയുടെ ചിത്രസംയോജന രീതി പ്രേഷക൪ക് പുതുമയുള്ള അനുഭവമായി മാറി. വാണിജ്൯യ സിനിമയുടെ ചേരുവകള്‍ ഉപയോഗിച്ചു തന്നെയാണ് സംവിധായക൯ രാമു കാര്യാട്ട്‌ ചെമ്മീ൯ ഒരുക്കിയതെങ്കിലും വ്യത്യസ്തമായ പ്രമേയം ഈ സിനിമയ്ക്കു മറ്റൊരു തലത്തിലേക്ക് മാറാ൯ കഴിഞ്ഞു.
തകഴി ശിവശങ്കരപ്പിള്ള 1956-ല് എഴുതിയ ഒരു മലയാള നോവലാണ് ചെമ്മീ൯ . പ്രണയം സൃഷ്ടിക്കുന്ന സാമുഹിക വിപ്ലവം ആണ് ഈ കഥയുടെ ഒരു മൊത്തം ആശയം തന്നെ .ഹിന്ദു മത്സ്യതൊഴിലാളിയുടെ മകള്‍ ‘കറുത്തമ്മ’യും മുസ്ലിം മത്സ്യ മൊത്തവ്യാപാരിയുടെ മക൯ ‘പരീക്കുട്ടി’യും തമ്മിലുള്ള പ്രണയത്തിന്റെ കഥപറയുന്ന നോവലാണിത്. കേരളത്തിലെ തീരപ്രദേശങ്ങളിലെ മുക്കുവക്കുടിലുകളിലു അക്കാലത്ത് വ്യാപകമായിരുന്ന സ്ത്രീചാരിത്ര്യവുമായി ബന്ധപ്പെട്ട ഒരു പരമ്പരാഗത വിശ്വാസമാണ് നോവലിന്റെ കഥാതന്തു. വിവാഹിതയായ ഒരു സ്ത്രീ, തന്റെ ഭ൪ത്താവ് മീ൯ തേടി കടലിലു പോയസമയത്ത് വിശ്വാസവഞ്ചന കാട്ടിയാല് കടലമ്മ ഭ൪ത്താവിനെ കൊണ്ടുപോകും എന്നാണു വിശ്വാസം . തീരപ്രദേശങ്ങളില് നിലനിന്ന ഈ ചിന്താഗതിയെയാണ് തകഴി നോവലിലു ആവിഷ്കരിച്ചത്.
ചെമ്മീന്‍’ ലോകത്തിലുടനീളം വിവിധ ഭാഷകളിലെ സാഹിത്യാസ്വാദകര്‍ സ്വീകരിച്ച നോവലായതിനുപിന്നില്‍,അത് ഉദ്ഘോഷിച്ച സ്നേഹമന്ത്രമാണുള്ളത്.
ചെമ്മീനെന്ന ഈ നോവലിനെ അടിസ്ഥാനപ്പെടുത്തി രാമു കാര്യാട്ട് ഇതേപേരില്‍ തന്നെ ചലച്ചിത്രവും സംവിധാനം ചെയ്യുകയുണ്ടായി. നിരൂപകപ്രശംസയും വാണിജ്യവിജയവും ഒരു പോലെ നേടിയ ഒന്നായിരുന്നു ചെമ്മീ൯ എന്ന ചലചിത്രം. കൂടാതെ ഒട്ടേറെ സവിശേഷതകള് നിറഞ്ഞ ഒരു ക്ലാസ്സിക്‌ സിനിമയായിരുന്നു ചെമ്മീ൯ കലാപരമായി വിജയമായിരുന്നു ഈ സിനിമ.
പ്രണയവും കാവ്യാത്മകതയും തെന്നല്‍ പോലെ വായനക്കാരെ തഴുകിയ തകഴിയുടെ ചെമ്മീ൯ യെന്ന നോവല്‍ റിയലിസത്തില്‍ നിന്നുള്ള ഒരു തിരിഞ്ഞുനടത്തമായിരുന്നു . മുക്കുവ ജീവിതത്തിന്റെ വൈകാരികതകളെ സൂക്ഷ്മമായി അവതരിപ്പിക്കുന്ന നോവലെന്ന നിലയില്‍ ഇത് മികച്ചു നില്‍ക്കുന്നു. മുക്കുവന്റെ ആചാരങ്ങള്‍, വിശ്വാസങ്ങള്‍, അനുഷ്ഠാനങ്ങള്‍ എന്നു തുടങ്ങി ദൈനദിന ജീവിതത്തിലെ പരുക്ക൯ യാഥാ൪ത്ഥ്യങ്ങളെ വരെ തകഴി തന്റെ എഴുത്തിലൂടെ കൊണ്ടുവന്നു ..
കറുത്തമ്മയും പരീക്കുട്ടിയും തങ്ങള്‍ക്കുള്ള പരസ്പരസ്നേഹം വെളിപ്പെടുത്തുന്ന സന്ദര്‍ഭങ്ങളാണ് ‘ചെമ്മീന്‍’ എന്ന നോവലിന്‍െറ മര്‍മം. പരീക്കുട്ടിയെ മാത്രമേ തനിക്കിഷ്ടമുള്ളൂ എന്നുപറയുന്ന ഒരേയൊരു വാചകത്തിലൂടെ കറുത്തമ്മ കടപ്പുറത്തിന്‍െറ നെറിയും മുറയും ലംഘിക്കുകയാണ് ചെയ്യുന്നത്. സമുദായാചാരങ്ങളുടെ മതില്‍ക്കെട്ടുകള്‍ അവള്‍ തകര്‍ക്കുന്നു. ‘‘അവരിരുവര്‍ക്കും പറയാനുള്ളതെല്ലാം പറഞ്ഞുതീര്‍ന്നു. ഹൃദയങ്ങള്‍ പരസ്പരം വെളിപ്പെടുത്തി’’; അതായത് ആണും പെണ്ണും പരസ്പരം പറയാനുള്ളത് പറയുകയും ഹൃദയങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്യുമ്പോള്‍ അത് സാമൂഹിക നിയമങ്ങളെയും സദാചാരത്തെയും അതിലംഘിക്കുകയാണ്. കാരണം, സമുദായത്തിന് പിന്നെ ഒന്നും ചെയ്യാനില്ല. ‘ചെമ്മീനി’ല്‍ പ്രണയമാണ് സാമൂഹികവിപ്ളവം സൃഷ്ടിക്കുന്നത് എന്ന് പറയുന്നത് അതുകൊണ്ടാണ്.
ഏറ്റവും മികച്ച സാങ്ങേതിക വിധഗ്തന്മാരെയും അണിനിരത്തിയതാണ് ചെമ്മീ൯ എന്ന സിനിമ യുടെ വിജയത്തിന് കാരണം.മലയാള സിനിമയിൽ അതൊരു പുതിയ ട്രെണ്ടിനു തുടക്കം കുറിക്കുകയും ചെയ്തു ചെമ്മീ൯ എന്ന സിനിമയ്ടെ അമ്പതു വ൪ഷങ്ങള്‍ പിന്നിടു്പോള്‍ മലയാള സിനിമ രംഗത്ത് വളരെ വലിയ വിപ്ലവകരമായ മാറ്റങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് .

Saturday 14 March 2015

മാണിസം v/s ലാലിസം


Image result for budget 2015 mani presentationഇനി വിലയിരുത്താനുള്ള സമയമാണ്.ആ ജോലി നാം ജനങ്ങള്ക്ക് . നമ്മളാണല്ലോ ചിലരെയൊക്കെ വോട്ട് ചെയ്തും ചിലരെയൊക്കെ ആരാധിച്ചും പ്രശസ്തിയുടെ കൊടുമുടിയിലേക്ക് എത്തിച്ചത് . ചില അഡ്ജസ്റ്റ്മെണ്ട്  സമരങ്ങൾ കാണുമ്പോൾ വെറുപ്പ് തോന്നുന്നു . പാവം കുറെ ജനങ്ങള് പാർട്ടി എന്നും പറഞ്ഞു അടിപിടിക്കും കല്ലെറിയാനും മുന്നില് നില്ക്കുന്നു. പക്ഷെ നേതാക്കന്മാരോ അങ്ങ് A/c രൂമിലിരുന്ന് കസേരക്കളിയും കടിപിടിയും കുടി കളിക്കുന്നു. എന്താനാണി പാർട്ടി കളൊക്കെ ???