Friday 11 September 2015

അമേരിക്കയെ ഞെട്ടിച്ച ഭീകരാക്രമണത്തിന് 14 വർഷം തികയുമ്പോൾ................................

അമേരിക്കയിലെ World Trade Center ആക്രമണത്തിൻറ പതിനാലാം വാർഷികമാണ് ഇന്ന്. ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത ഭീകരാക്രമണമാണ് 2001 സെപ്തംബർ 11 ൽ അൽഖ്വയ്ദ അഴിച്ചുവിട്ടത്. അമേരിക്കയുടെ അഭിമാന

Thursday 10 September 2015

18 മാസം തലയില്ലാതെ ജീവിച്ച മൈക്ക് ഓർമ്മയായിട്ട് ഇന്നേക്ക് 50 വർഷം

hen

18 മാസം ഉടലിനുമീതെ ശൂന്യാകാശവുമായി  ജീവിച്ചിരുന്ന മൈക്ക്  പിരിഞ്ഞിട്ട് ഇന്നേക്ക് 50 വർഷം തികയുന്നു. തലയില്ലെങ്കിലും ജീവിക്കാം എന്ന് ലോകത്തെ പഠിപ്പിച്ചത് മറ്റാരുമല്ല ഒരു കോഴിക്കുഞ്ഞാണ്.  അമേരിക്കയിലെ ചെറു ഗ്രാമത്തിൽ തലയില്ലാതെ ജീവിച്ചു മരിച്ച കോഴിക്കുഞ്ഞാണ് ഇന്നും ലോകജനതയുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നത്.



തലയുണ്ടായ കാലത്ത് ആരും അറിയാതിരുന്ന മൈക്ക് ഇന്നും      ലോകാൽഭുതമായി തന്നെ നിലനിൽക്കുന്നു.1945 September 10 ന് അമേരിക്കയിലെ ഫ്രൂയിട്ട ഗ്രാമത്തിലാണ് കശാപ്പു ചെയ്യാൻ ശ്രമിക്കുന്നതിനിടെ തല വേർപെട്ട കോഴികുഞ്ഞ് ജീവൻറെ തുടിപ്പുമായി ഉയർത്തെഴുന്നേറ്റത്. നാം പുരാണങ്ങളിൽ മാത്രം കേട്ടറിവുള്ള സംഭവ വികാസങ്ങൾ ഈ ലോകത്ത് നടക്കും എന്നതിന് തെളിവാണ് മൈക്ക്.


മൈക്ക് ലോകത്തോട് വിട പറഞ്ഞിട്ട് ഇന്നേക്ക് 50 വർഷം തികയുന്നു. .  പരീക്ഷണങ്ങളിലൂടെ ഈ വാർത്ത ശെരിയാണെന്ന് US ലെ Utah സർവകലാശാല അന്ന് സ്ഥിതീകരിച്ചിരുന്നു.

Thursday 3 September 2015

ഓസോൺ പാളി അഥവാ മാന്ത്രികക്കുട

       

സെപ്തെംബർ 16 ലോക ഓസോൺ ദിനമായി ആചരിക്കുകയാണ്. സൂര്യനിൽ നിന്ന് പുറപ്പെടുന്ന തീവ്രമായ അള്ട്രവയലറ്റ് വികിരണങ്ങളിൽ നിന്ന് ഭൂമിയെ രക്ഷിക്കുന്ന കവചമാണ് ഓസോൺപാളി. നാം മനുഷ്യരുടെ അമിതമായ രാസവസ്തുക്കളുടെ ഉൽപാദനവും ഉപയോഗവും ഈ കവചത്തിന് മാരക പരിക്കുകളാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. നമ്മുടെ അശാസ്ത്രീയമായ പ്രവർത്തനങ്ങളിലൂടെ ഓസോൺപാളിയിൽ വിള്ളൽ ഉണ്ടാകുക വഴി രോഗങ്ങളെ ക്ഷണിച്ചുവരുത്തുകയാണ് നാം.


          link




 യു.വി.എ., യു.വി.ബി., യു.വി.സി. എന്നീ മൂന്ന് അള്ട്രാവയലറ്റ് വികിരണങ്ങളിൽ അള്ട്രാവയലറ്റ് ബി വികിരണങ്ങളാണ് ഓസോൺ പാളിയെ ഗുരുതരമായി ബാധിക്കുന്നത്. ഫാസ്റ്റ് ഫൂഡ് കാർട്ടണുകളിലും ആസ്ത്മ മരുന്നുകള്, നെയിൽ പോളിഷുകള്, ശീതീകരണികള്, എന്നിവയിലുമെല്ലാം ഓസോൺ പാളിക്ക് ക്ഷയമുണ്ടാക്കുന്ന രാസവസ്തുവായ സി.എഫ്.സി.  ഉപയോഗിക്കുന്നുണ്ട്.


Monday 17 August 2015

കുറ്റിച്ചൽ വിശേഷങ്ങൾ

അരുവിക്കര ഉപതിരഞ്ഞെടുപ്പുമായി ബദ്ധപ്പെട്ട് കുറ്റിച്ചൽ പഞ്ചായത്തിലേക്ക് തിരഞ്ഞെടുപ്പ് അവലോകനകത്തിനായി ഒരു യാത്ര നടത്തി. ഒരു ഗ്രാമത്തെയും നാട്ടുകാരെയും തൊട്ടറിഞ്ഞു കൊണ്ടുള്ള യാത്ര...  കുറ്റിച്ചൽ പഞ്ചായത്ത് പ്രത്യക്ഷത്തിൽ തിരഞ്ഞെടുപ്പിൻടെ ആർപ്പുവിളികളുമായി നീങ്ങുബോൾ ഗ്രാമത്തിൻടെ   ഉൾത്തുടുപ്പുകളിൽ സാധാരണക്കാരൻടെ വ്യസനങ്ങളാണ്.




കുറ്റിച്ചലിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ് കോട്ടൂർ. (കോട്ടൂർ ആന വളർത്തൽ കേന്ദ്രം)10 ആനകൾ ഉള്ള, ആനകൾക്കായി ഒരു സുഖവാസകേന്ദ്രം. തിരഞ്ഞെടുപ്പിൻടെ ഒരു ആരവങ്ങളും ഇല്ലാത്ത നിശബ്ദമായ ഒരു പ്രദേശം. തിരുവനന്തപുരത്ത് നിന്ന് ഏകദേശം 30 കിലോമിറ്റർ ദൂരമുണ്ട് കുറ്റിച്ചലിലേക്ക്. കോട്ടൂരിൽ 2 കുട്ടിയാനകളുണ്ട്. രാജുവും രാധയും. 











Saturday 18 April 2015

സുവ൪ണ്ണ ജൂബിലി വ൪ഷത്തില്‍ ചെമ്മീ൯

സുവ൪ണ്ണ ജൂബിലി വ൪ഷത്തില്‍ ചെമ്മീ൯നമ്മുടെ ഇന്ത്യ൯ സിനിമ ചരിത്രത്തില്‍ ഇടം നേടിയ മലയാള സിനിമയാണ് രാമു കാര്യാട്ടിന്റെ ചെമ്മീ൯. 1965 ലാണ് ചിത്രം പുറത്തിറങ്ങിയത്..അഭ്രകാവ്യമെന്നു വിശേഷിപ്പിക്കപെടുകയും നമ്മുടെ സിനിമ ചരിത്രത്തിലെ നാഴിക കല്ലായിമാറുകയും ചെയ്ത ചെമ്മിനിനു 2015 ഒരു സുവ൪ണ്ണ ജൂബിലി വ൪ഷമാണ്‌ . 1965-ലെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ സുവ൪ണ്ണ കമലം ഈ സിനിമയ്ക്ക് ലഭിച്ചിരുന്നു. ഒരു ദക്ഷിണേന്ത്യ൯ സിനിമയ്ക്ക് ആദ്യമായിട്ടാണ് ഈ അംഗീകാരം ലഭിച്ചത്. സാങ്കേതികപരമായും ഈ ചിത്രം മികച്ച് നിന്നു. ഈസ്റ്റ്മാ൯ കളറില്‍ പുറത്തിറങ്ങിയ ആദ്യ മലയാളചലച്ചിത്രങ്ങളിലൊന്നായിരുന്നു ചെമ്മീ൯ .
ചെമ്മീ൯ എന്ന സിനിമയുടെ നി൪മ്മാതാവ് ബാബു സേട് ആയിരുന്നു. ആ കാലഖട്ടത്തിലെ മുന് നിര താരങ്ങളായ സത്യ൯,ഷീല, കൊട്ടാരക്കര ശ്രീധര൯ , എസ്.പി.പിള്ള , മധു എന്നിവരാണ്‌ ഈ സിനിമയെ വിജയത്തിലെത്തിച്ച വിജയ താരങ്ങള്‍. എസ്.എല്‍ പുരം സദാനന്ദനാണ് തിരക്കഥ നി൪വഹിച്ചത് . . വയലാറിണ്ടേ ഗാനരചനയില്‍ സലീല്‍ ചൌധരിയുടെ സംഗീത മാന്ത്രികത്തില്‍ പിറന്ന 5 ഗാനങ്ങളും വളരെ ഹിറ്റ്‌ ആയിരുന്നു “അന്നും ഇന്നും”
മന്നാടെ പാടിയ മാനസ മൈനേ വരൂ എന്ന പാട്ട് നിത്യ ഹരിതമായി . പാട്ടിലും അല്ലാതെയും കടലിന്ടെ ദ്രിശ്യങ്ങ വിന്ന്യസിച്ചു കൊണ്ടുള്ള ഋഷി കേശ് മുഖ൪ജിയുടെ ചിത്രസംയോജന രീതി പ്രേഷക൪ക് പുതുമയുള്ള അനുഭവമായി മാറി. വാണിജ്൯യ സിനിമയുടെ ചേരുവകള്‍ ഉപയോഗിച്ചു തന്നെയാണ് സംവിധായക൯ രാമു കാര്യാട്ട്‌ ചെമ്മീ൯ ഒരുക്കിയതെങ്കിലും വ്യത്യസ്തമായ പ്രമേയം ഈ സിനിമയ്ക്കു മറ്റൊരു തലത്തിലേക്ക് മാറാ൯ കഴിഞ്ഞു.
തകഴി ശിവശങ്കരപ്പിള്ള 1956-ല് എഴുതിയ ഒരു മലയാള നോവലാണ് ചെമ്മീ൯ . പ്രണയം സൃഷ്ടിക്കുന്ന സാമുഹിക വിപ്ലവം ആണ് ഈ കഥയുടെ ഒരു മൊത്തം ആശയം തന്നെ .ഹിന്ദു മത്സ്യതൊഴിലാളിയുടെ മകള്‍ ‘കറുത്തമ്മ’യും മുസ്ലിം മത്സ്യ മൊത്തവ്യാപാരിയുടെ മക൯ ‘പരീക്കുട്ടി’യും തമ്മിലുള്ള പ്രണയത്തിന്റെ കഥപറയുന്ന നോവലാണിത്. കേരളത്തിലെ തീരപ്രദേശങ്ങളിലെ മുക്കുവക്കുടിലുകളിലു അക്കാലത്ത് വ്യാപകമായിരുന്ന സ്ത്രീചാരിത്ര്യവുമായി ബന്ധപ്പെട്ട ഒരു പരമ്പരാഗത വിശ്വാസമാണ് നോവലിന്റെ കഥാതന്തു. വിവാഹിതയായ ഒരു സ്ത്രീ, തന്റെ ഭ൪ത്താവ് മീ൯ തേടി കടലിലു പോയസമയത്ത് വിശ്വാസവഞ്ചന കാട്ടിയാല് കടലമ്മ ഭ൪ത്താവിനെ കൊണ്ടുപോകും എന്നാണു വിശ്വാസം . തീരപ്രദേശങ്ങളില് നിലനിന്ന ഈ ചിന്താഗതിയെയാണ് തകഴി നോവലിലു ആവിഷ്കരിച്ചത്.
ചെമ്മീന്‍’ ലോകത്തിലുടനീളം വിവിധ ഭാഷകളിലെ സാഹിത്യാസ്വാദകര്‍ സ്വീകരിച്ച നോവലായതിനുപിന്നില്‍,അത് ഉദ്ഘോഷിച്ച സ്നേഹമന്ത്രമാണുള്ളത്.
ചെമ്മീനെന്ന ഈ നോവലിനെ അടിസ്ഥാനപ്പെടുത്തി രാമു കാര്യാട്ട് ഇതേപേരില്‍ തന്നെ ചലച്ചിത്രവും സംവിധാനം ചെയ്യുകയുണ്ടായി. നിരൂപകപ്രശംസയും വാണിജ്യവിജയവും ഒരു പോലെ നേടിയ ഒന്നായിരുന്നു ചെമ്മീ൯ എന്ന ചലചിത്രം. കൂടാതെ ഒട്ടേറെ സവിശേഷതകള് നിറഞ്ഞ ഒരു ക്ലാസ്സിക്‌ സിനിമയായിരുന്നു ചെമ്മീ൯ കലാപരമായി വിജയമായിരുന്നു ഈ സിനിമ.
പ്രണയവും കാവ്യാത്മകതയും തെന്നല്‍ പോലെ വായനക്കാരെ തഴുകിയ തകഴിയുടെ ചെമ്മീ൯ യെന്ന നോവല്‍ റിയലിസത്തില്‍ നിന്നുള്ള ഒരു തിരിഞ്ഞുനടത്തമായിരുന്നു . മുക്കുവ ജീവിതത്തിന്റെ വൈകാരികതകളെ സൂക്ഷ്മമായി അവതരിപ്പിക്കുന്ന നോവലെന്ന നിലയില്‍ ഇത് മികച്ചു നില്‍ക്കുന്നു. മുക്കുവന്റെ ആചാരങ്ങള്‍, വിശ്വാസങ്ങള്‍, അനുഷ്ഠാനങ്ങള്‍ എന്നു തുടങ്ങി ദൈനദിന ജീവിതത്തിലെ പരുക്ക൯ യാഥാ൪ത്ഥ്യങ്ങളെ വരെ തകഴി തന്റെ എഴുത്തിലൂടെ കൊണ്ടുവന്നു ..
കറുത്തമ്മയും പരീക്കുട്ടിയും തങ്ങള്‍ക്കുള്ള പരസ്പരസ്നേഹം വെളിപ്പെടുത്തുന്ന സന്ദര്‍ഭങ്ങളാണ് ‘ചെമ്മീന്‍’ എന്ന നോവലിന്‍െറ മര്‍മം. പരീക്കുട്ടിയെ മാത്രമേ തനിക്കിഷ്ടമുള്ളൂ എന്നുപറയുന്ന ഒരേയൊരു വാചകത്തിലൂടെ കറുത്തമ്മ കടപ്പുറത്തിന്‍െറ നെറിയും മുറയും ലംഘിക്കുകയാണ് ചെയ്യുന്നത്. സമുദായാചാരങ്ങളുടെ മതില്‍ക്കെട്ടുകള്‍ അവള്‍ തകര്‍ക്കുന്നു. ‘‘അവരിരുവര്‍ക്കും പറയാനുള്ളതെല്ലാം പറഞ്ഞുതീര്‍ന്നു. ഹൃദയങ്ങള്‍ പരസ്പരം വെളിപ്പെടുത്തി’’; അതായത് ആണും പെണ്ണും പരസ്പരം പറയാനുള്ളത് പറയുകയും ഹൃദയങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്യുമ്പോള്‍ അത് സാമൂഹിക നിയമങ്ങളെയും സദാചാരത്തെയും അതിലംഘിക്കുകയാണ്. കാരണം, സമുദായത്തിന് പിന്നെ ഒന്നും ചെയ്യാനില്ല. ‘ചെമ്മീനി’ല്‍ പ്രണയമാണ് സാമൂഹികവിപ്ളവം സൃഷ്ടിക്കുന്നത് എന്ന് പറയുന്നത് അതുകൊണ്ടാണ്.
ഏറ്റവും മികച്ച സാങ്ങേതിക വിധഗ്തന്മാരെയും അണിനിരത്തിയതാണ് ചെമ്മീ൯ എന്ന സിനിമ യുടെ വിജയത്തിന് കാരണം.മലയാള സിനിമയിൽ അതൊരു പുതിയ ട്രെണ്ടിനു തുടക്കം കുറിക്കുകയും ചെയ്തു ചെമ്മീ൯ എന്ന സിനിമയ്ടെ അമ്പതു വ൪ഷങ്ങള്‍ പിന്നിടു്പോള്‍ മലയാള സിനിമ രംഗത്ത് വളരെ വലിയ വിപ്ലവകരമായ മാറ്റങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് .

Saturday 14 March 2015

മാണിസം v/s ലാലിസം


Image result for budget 2015 mani presentationഇനി വിലയിരുത്താനുള്ള സമയമാണ്.ആ ജോലി നാം ജനങ്ങള്ക്ക് . നമ്മളാണല്ലോ ചിലരെയൊക്കെ വോട്ട് ചെയ്തും ചിലരെയൊക്കെ ആരാധിച്ചും പ്രശസ്തിയുടെ കൊടുമുടിയിലേക്ക് എത്തിച്ചത് . ചില അഡ്ജസ്റ്റ്മെണ്ട്  സമരങ്ങൾ കാണുമ്പോൾ വെറുപ്പ് തോന്നുന്നു . പാവം കുറെ ജനങ്ങള് പാർട്ടി എന്നും പറഞ്ഞു അടിപിടിക്കും കല്ലെറിയാനും മുന്നില് നില്ക്കുന്നു. പക്ഷെ നേതാക്കന്മാരോ അങ്ങ് A/c രൂമിലിരുന്ന് കസേരക്കളിയും കടിപിടിയും കുടി കളിക്കുന്നു. എന്താനാണി പാർട്ടി കളൊക്കെ ???

Thursday 5 March 2015

selfee with :D :D

ആരോടും മിണ്ടാതെ ആരോടും പറയാതെ

ഞാനെന്ടെ സ്വപ്ന സാക്ഷത്കരതിലേക് എത്തിചേർന്നു .

സത്യമോ മിഥ്യയോ എന്നറിയില്ല പക്ഷെ 
ഞാനതിലെക്ക് നടന്നു കയറി അതിനു ശേഷം നടന്നത് ........selfee with sachin ...................               
'Cricket daivathintae kudae oru  selfiii....another grt acievement in my life 
LOVE U #SACHIN...'

'Cricket daivathintae kudae oru  selfiii....another grt acievement in my life 
LOVE U #SACHIN...'

Praveen Prasannan's photo.

Tuesday 24 February 2015

GET SET PLAY@ AKASHAVANI




ജീവിതത്തിൽ എനിക്ക് മറക്കാനാകാത്ത ദിവസങ്ങളായിരുന്നു
 ഫെബ്രുവരി 1 മുതൽ 14 വരെ . ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിച്ചില്ല പടിചിറങ്ങുന്നതിനു മുപുതന്നെ ഒരു മാദ്യമ പ്രവർത്തക ആകുവാൻ സാദിക്കും എന്ന് .27 വർഷങ്ങൾക്കു ശേഷം national games കേരളത്തിൽ എത്തിയപ്പോൾ ഗെയിംസ് കാണുവാൻ പോലും സാദിക്കും എന്ന വിചാരിച്ചില്ല പക്ഷെ ആ ഗെയിംസ് കാണുവാൻ മാത്രമല്ല റിപ്പോർട്ട്‌ ചെയ്യാനും അവസരം ലഭിച്ചു ആകാശവാണി കു വേണ്ടി ഗെയിംസ് റിപ്പോർട്ട്‌ ചെയ്യാൻ അവസരം ലഭിച്ചപ്പോൾ സ്വപ്നം പോലും കാണാത്ത കാര്യങ്ങൾ സാദിചപ്പൊൽ അതൊക്കെ സ്വപ്നം പോലെ തോന്നിപ്പോയി.എനിക്ക് റിപ്പോർട്ട്‌ ചെയ്യാൻ ലഭിച്ചത് hand ball ഉം net ball  ഉം ആണ്.റിപ്പോർട്ട്‌ ചെയ്യാൻ പോകുന്നതിനു മുൻപ് identity card കിട്ടിയപ്പോ എന്തോ ഒരു കാര്യം നേടിയ പോലെ ആയിരുന്നു.പിന്നെ ഒട്ടും താമസിച്ചില്ല കാർഡ്‌ കിട്ടിയ അന്ന് മുതൽ കഴുത്തിൽ നിന്ന് കാർഡ് എടുത്ത് മറ്റിടില്ല .ജനുവരി 31 ആം തിയതി inaguration കാണാൻ പോയി. ആകാശവാണി യിലെ റിപ്പോർട്ടർ എന്ന ഗമ യില നടന്നത്........പക്ഷെ കുട്ടുകാരുടെ ഇടയിൽ അതൊന്നും വിലപോയില്ല.അവരൊക്കെ എന്നെ സാദാരണ കുട്ടിയെ പോലെ അവിടെ പിടിച്ചിരുത്തി . എന്ത് രസമായിരുന്നു inaguration.

കൂടുകരോടോത്ത് ഒരു സെൽഫീ 
.പക്ഷെ മോഹൻലാലിൻറെ ലാലിസം തുടങ്ങിയപ്പോ എല്ലാം കുളമായി. പിന്നെ സച്ചിൻ ഉള്ളതു കൊണ്ട് മാത്രാ ഞാൻ പോയത്.ആദ്യം net ball റിപ്പോർട്ട്‌ ചെയ്യാനായി വെള്ളായണി agricultuaral indoor stadium ത്തിലേക്ക് ആണ് പോകേണ്ടി വന്നത്. ആദ്യം കുറച്ചു പേടിയോടെയാണ്‌ stadium തിലേക്കു പോയത്. പക്ഷെ കൃഷ്ണപ്രിയ ചേച്ചിയെ കണ്ടതോടെ ആ പേടിയും മാറി . netball ഗെയിം report ചെയ്യാൻ ആദ്യം കുറച്ചു പേടിയുണ്ടായിരുന്നു.പിന്നെ                           അതൊക്കെ അങ്ങ് മാറി. netball ലെ കേരള ടീം അംഗങ്ങളെ പരിചയപ്പെടാൻസാദിച്ചു .വളരെ നല്ല സഹകരണം ആയിരുന്നു stadium ത്തിൽ ആളുകൾ .അതിനു ശേഷം പോയത് ജിമ്മി jeorge stadium ത്തിലായിരുന്നു . അടിപൊളി ആയിരുന്നു അവിടെ ... കളിയും ചിരിയും അതിനിടയിൽ എന്റെ reporting ഉം കുടാതെ അവിടെ കണ്ട കുഞ്ഞു പിള്ളേരുടെ പുറകെ ആയിരുന്നു ഞങ്ങൾ .4 പെണ്പില്ലെരെ നോക്കാനായി ഒരേ ഒരു ആണ്‍ തരി ആയിരുന്നു ഞങ്ങടെ സംബു അണ്ണൻ 
jimmy jeorge stadium ത്തിലെ എല്ലാവരുമായി കൂട്ടായി ഞങ്ങൾ .
 handball ലെ capton നുമായി interview എടുത്തു. കോച്ച് മായി സംസാരിച്ചു അങ്ങനെ മറക്കാനാകാത്ത കുറെ അനുഭവങ്ങളളയിരുന്നു . കൂട്ടുകാരുമായി അടിച്ചു പൊളിച്ചു കടന്നു പോയ ദിനങ്ങൾ.എന്നും national ഗെയിംസ് ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയി. ഞങ്ങൾ കൂട്ടുകാരുടെ ഇടയിലെ പ്രദാന പരിപാടി സെല്ഫീ എടുക്കലായിരുന്നു . എല്ലാം ഇടാൻ പറ്റാത്തത് കൊണ്ട രണ്ടെണ്ണത്തിൽ ഒതുക്കിയത് . ഫ്രീ ഫുഡ്‌ ഉം യാത്രയും.......... ഒരു അടിച്ചുപൊളി ദിനങ്ങളായിരുന്നു ജനുവരി 31 മുതൽ ഫെബ്രുവരി 14 വരെ. വർണാഭമായ ദീപാലഗരങ്ങളിലും നർത്തകി  ശോഭന ചേച്ചിയുടെ നിർത്തവിരുന്നിലൂടെയുടെയും national ഗെയിംസ് അവസാനിച്ചപ്പോൾ ഞങ്ങളുടെ ഉള്ളിൽ ഇരുട്ട് നിഴലിച്ചപോലായി

                                    

The court

Image result for court film by chaitanya tamhane
                                                                              phto courtesy -internet
പത്തൊന്‍പതാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഏറ്റവും മികച്ചത് എന്ന് പറയാവുന്ന ചിത്രം. ഈ ചിത്രം ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പികുകയും ചെയ്യുന്ന ഒന്നാണ്. നമ്മുടെ സമൂഹത്തില്‍ നിയമം നടപ്പാക്കുന്ന രീതിയാണ്‌ ഒരു ആക്ഷേപ ഹാസ്യത്തിലൂടെ ചൈതന്യ തംഹാനെ എന്ന സംവിധായകന്‍ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്
                                                    മുംബൈയില്‍ ഒരു തോട്ടിയുടെ കൊലപാതകത്തെ തുടര്‍ന്ന് ഒരു സാമൂഹിക പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്യുന്നു. സാമൂഹിക പ്രവര്‍ത്തകന്‍ തന്റെ പ്രസംഗത്തില്‍ തോട്ടികളെ ആക്ഷേപിച്ചു സംസാരിച്ചു എന്ന് പറഞ്ഞാണ് കോടതിയില്‍ ഹാജരാക്കുന്നത്. കോടതിയില്‍ ജഡ്ജി ഒന്നും കേൾക്കാതെ ആ പ്രതിയെ തടവില്‍ വിടുന്നു.അതായത് മുംബൈയിലെ ഓടയില്‍ നിന്ന് ഒരു തൊഴിലാളിയുടെ ശവം കണ്ടെതപ്പെടുന്നു. ആത്മഹത്യക്ക് പ്രേരിപ്പിച്ചു എന്നാരോപിച്ച് ഒരു സാമുഹ്യ പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്യപ്പെടുന്നു . കോടതിയില്‍ വിസ്താരം നടക്കുന്നതിനിടയിലൂടെ കേസിൽ ഉള്പെട്ടവരുടെ സ്വകാര്യ ജീവിതത്തിലേക്കും കഥ കടന്നു പോകുന്നു . ജാതിയുടെയും വർഗരാഷ്ട്രീയതിന്റെയും പുരുഷമേധവിത്തത്തിന്ടെയും നാടുവാഴി സംബ്രതയതിന്ടെയും അധ്രിശ്യ ശക്തികളാണ് കഥാപാത്രങ്ങളെ നയിക്കുന്നത്. വെനിസ് ചലച്ചിത്രോത്സവത്തില്‍ lion of the future പുരസ്ക്കാരം  നേടിയ ചിത്രമാണ് കോർട്ട് 

നേടിയ മറ്റു അവാർഡുകൾ 
  1. .Hong kong Asian Film Festivel- New Talent Award
  2. Venice Film FestivaliLuigi De Laurentiis Award
  3. Venice Hrizons Award 
  4.  Molodist Film Festivel Listapad Award                                                                                                                                 ഐശ്വര്യ R .S

Sunday 22 February 2015

NJAAN

Villas in Trivandrum Punkaj enclave
                                                                                             phto crtsy-internet
iffk യിൽ മലയാള സിനിമ വിഭാഗത്തിൽ ഏറ്റവും ജന ശ്രീധ  ആകർഷിച്ച ചിത്രമാണ്‌ പ്രശസ്ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്ത njaan .ചരിത്രം മറന്നുപോയ ദേശിയ വാദി കെ ഡി എൻ കൊട്ടുരിനെ വീണ്ടെടുക്കാൻ ശ്രെമിക്കുന്ന യുവ എഴുത്തുകാരൻ രവിയുടെ ജീവിതമാണ്‌ ഞാനെന്ന സിനിമയിലൂടെ പറയുന്നത് .കൊട്ടുരിണ്ടെ ജീവിതത്തിലേക്ക് രവി നടത്തുന്ന യാത്രയിലൂടെ സ്വാതന്ത്ര്യത്തിനു വേണ്ടി ഒരു രാജ്യം നടത്തുന്ന പോരട്ടതിണ്ടേ പശ്ചാത്തലത്തിൽ മാറുന്ന സാമുഹ്യ രാഷ്ട്രിയ സാഹചര്യങ്ങൾ അവതരിപ്പികുകയാണ് സംവിധായകൻ . ifk  യിൽ 3 പ്രാവശ്യം കാണിച്ചപ്പോളും കാണികളുടെ തള്ളിക്കയറ്റം കാണാൻ സാദിച്ചു   Dulquer  Salmaan മുഖ്യ വേഷത്തിലഭിനയിച്ചു 2014 ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് njaan .Т.P Rajeev ന്ടെ കെ.ടി.എൻ. കോട്ടൂർ എഴുത്തും ജീവിതവും നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. രഞ്ജിത്തിന്റെ ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സ് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ രചനയും രഞ്ജിത്ത് തന്നെയാണ്. renji panicker ,suresh krishna ,saiju kurup ,anumol എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. കെ.ടി.എൻ കോട്ടൂർ എന്ന സാഹിത്യകാരനായും കോട്ടൂരിന്റെ ജീവിതത്തെ കുറിച്ച് ഗവേഷണം നടത്തുന്ന രവിചന്ദ്രശേഖർ എന്ന ബ്ലോഗറായും നായകന് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നു. 2014 സെപ്റ്റംബർ 19ന് പുറത്തിറങ്ങിയ ചിത്രം നിരൂപകരിൽ മികച്ച പ്രതികരണങ്ങൾ നേടി.

oraalppokkam

Villas in Trivandrum Punkaj enclaveമലയാള സിനിമ വിഭാഗത്തിൽ പ്രദര്ശിപ്പിച്ച ഒരു സിനിമ യാണ് ഒരാൾ പൊക്കത്തിൽ.(six feet high ). പുതു തലമുറയുടെ ജീവിത രീതികളെ വിളിചോതുന്ന ഒരു സിനിമ ആണ് ഇതെന്ന് പറയേണ്ടി വരും 99 മിനിറ്റള്ള ഈ സിനിമ സംവിധാനം ചെയ്തത് sanal kumar sashidharan ആണ്.അദ്ദേഹം തന്നെയാണ് ഈ സിനിമയുടെ തിരക്കഥയും എഴുതിയിരിക്കുന്നത് .നിർമ്മാണം കാഴ്ച്ച ചലച്ചിത്രവേദി ആണ്. വിവാഹം കഴിക്കാതെ 5 വർഷം ഒരുമിച്ചു ജീവിച്ച മായ യുടെയും മഹിയുടെയും കഥയാണ്                                                                                                                             photo courtesy - iffk site 
..മഹിക്ക് മറ്റു പെണ്‍കുട്ടികളോട് ഉള്ള താല്പര്യം മായയെ മഹിയുമായുള്ള  ജീവിതം അവസാനിപ്പിക്കുന്നതിനു തീരുമാനം എടുക്കേണ്ടി വരുന്നതിലേക്ക്  നയിക്കുന്നു ..ആദ്യം മഹി ഈ തീരുമാനം നല്ലതായി എന്ന് കരുതുന്നുണ്ടെങ്കിലും മായയുടെ അസാനിധ്യം അവനിൽ പല മാറ്റങ്ങൾക്കും അസ്വസ്ഥതകൾക്കും ഇടയാക്കുന്നു.മറ്റു പെണ്‍കുട്ടികളുമായി ബന്ധങ്ങളിലേര്പ്പെടാൻ ശ്രെമിക്കുന്നുടെങ്ങിലും മായയുടെ ഓർമ്മകൾ അവനിൽ അസ്വസ്ഥത ഉണ്ടാക്കുന്നു. മായ മഹിയെ പിരിഞ്ഞതിനു ശേഷം ദിവസങ്ങള് കഴിഞ്ഞു kedarnath  ഇൽ നിന്ന് മായ മഹിയെ വിളിക്കുന്നു.മഹി ആ സംഭാഷണത്തിൽ വളരെ സമാധാനം നേടി .പക്ഷെ അടുത്തദിവസം വാർത്തകളിളുടെ മഹി അറിഞ്ഞു താഴ്വര യിലുണ്ടായ ഒരു ഹിമ സ്പോടാനത്തെക്കുറിച് . മായ യ്ക്ക് അപകടം സംഭവിച്ചു കാണുമോ എന്നാ ആശംഗ യിൽ മഹി kedarnatth ലേക്ക് പുറപ്പെടുന്നു. വഴിയിൽ പല പ്രശ്നങ്ങളും മഹി നേരിടേണ്ടി വരുന്നു. ഇതിലൂടെ അയാൾ മായ യെ എത്ര മാത്രം സ്നേഹിച്ചിരുന്നു എന്നും അയാൾ മനസിലാക്കുന്നു.ഇരുട്ടിലേക്ക് നോക്കുമ്പോൾ മായയുടെ സാനിദ്യം അയാളിൽ ഉണ്ടാകുന്നു.kedarnath മൊത്തം മായയെ തേടി നടന്നു മഹി . ആ യാത്രയിലൂടെ പുതിയ ജീവിത അനുഭവങ്ങളിലൂടെ കടന്നു പോവുകയാണ് മഹി.
വളരെ പ്രയത്നിച്ചാണ് ഈ സിനിമ കാണാൻ ഒരു അവസരം കിട്ടിയത് . സീറ്റ്‌ കിട്ടാതെ തറയിൽ ഇരുന്നാണ് കണ്ടതെങ്കിലും വളരെ നള ഒരു സിനിമ കാണാൻ സാദിച്ചു എന്ന പറയേണ്ടി വരും.  മനുഷ്യൻ പ്രകൃതിയിൽ  നടത്തുന്ന അധിനിവേശത്തെ കുറിച്ചാണ് ഈ ചിത്രം ചര്ച്ച ചെയ്യപെടുന്നത്. ഹിമാലയ പരിസരത്ത് നിന്നാണ് ഈ സിനിമ യുടെ ഭുരിഭാഗവും ചിത്രികരിചിരിക്കുന്നത്.ജനപങ്ങളിതതോടെ പണം കണ്ടെത്തി നിര്മിച്ച സിനിമയാണ് ഓരാൾ പൊക്കത്തിൽ                                                                                                                           
യാഥാർത്ഥ്യത്തിനും സ്വപ്നത്തിനും ഭൂതത്തിനും ഭാവിക്കും വർത്തമാനത്തിനും തൊന്നലുകൽക്കും ഒക്കേയുള്ള അധ്രിശ്യ ബന്ധങ്ങൾ കണ്ടെത്താനുള്ള യാത്ര കുടിയാണ് ഈ സിനിമയുടെ മറ്റൊരു തലം. 
                                                                                                                                    
                                                                                                                                        ഐശ്വര്യ R .S .

Friday 20 February 2015

seven chances


Buster Keaton1925 കാലഖട്ടത്തിൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ നിശബ്ദ ചലച്ചിത്രമാണ് seven chances .Buster Keaton സംവിധാനം ചെയ്ത ഒരു ഹാസ്യ  ചിത്രമാണ് seven chances .
Buster Keaton,Joseph M Schenck എന്നിവരാണ്‌ ഈ സിനിമയുടെ നിർമാതാക്കൾ .തിയെടർ മൊത്തം ചിരിയിൽ മുഴുകിയ ഒരു സന്ദര്ഭം ആണ് ഈ സിനിമ ഉണ്ടാക്കിയത്. ഋതുക്കൾ കടന്നുപോയ്ക്കൊണ്ടിരിക്കുന്നു.ജിമ്മി ഷാനോന് ഇതുവരെ തന്റ്ടെ പ്രണയം മേരി ജൂന്സിനോദ് തുറന്നു [പറയാനുള്ള ധൈര്യം വന്നിട്ടില്ല.എല്ലാറ്റിനും ഒരു അവസരം ഉണ്ടല്ലോ, ജിമ്മി യ്ടെ കാര്യത്തിലും അതുണ്ടായി .സാമ്പത്തിക തകർച്ച ഉണ്ടായി ഇരിക്കുന്ന ഒരു സ്ഥാപനത്തിലെ ജൂനിയർ പട്നെർ ആണ് ജിമ്മി .ഒരു ദിവസം ഓഫീസിലേക്ക് കയറി വന്ന വക്കില് ജിമ്മി യെ ഞെട്ടിച്ചു കളഞ്ഞു. ഒരു വില്പത്രം കൊണ്ടാണ് അയാള് വന്നത്.മരിച്ചു പോയ ജിമ്മി യുടെ മുത്തശന് എല്ലാ സ്വത്തുക്കളും ജിമ്മ്യുടെ പേരിൽ എഴുതി വച്ചിരിക്കുന്നു .അതായത് 7 $  dollar .പക്ഷെ ഒരു നിബന്ധന എഴുതി വച്ചിട്ടുണ്ട് .27 th പിറന്നാൾ ദിനത്തിൽ രാത്രി 7 മണിക്കുള്ളിൽ ജിമ്മി വിവാഹം കഴിച്ചിരിക്കണം .ആ ദിവസമായിരുന്നു ജിമ്മി യുടെ പിറന്നാൾ . സമയം 7 ആകാൻ പോകുന്നു.ഇനി ഒന്നും ആലോചിക്കാനില്ല ജിമ്മി നേരെ മേരി യുടെ വീട്ടിലേക് ഓടി. ജിമ്മി മേരി യുടെ വീട്ടിൽ പോകുന്ന വഴി പല തരത്തിലുള്ള സംഭവങ്ങൾ നടക്കുന്നു.അങ്ങനെ അവസാനം ജിമ്മി തന്ടെ  ഇഷ്ടം മേരി യോട് തുറന്നു പറയുന്നു. മേരി കേൾക്കാൻ ആഗ്രഹിച്ച വാകുകളാണ് ജിമ്മി പറഞ്ഞത് പക്ഷെ പെട്ടന്ന് മേരി യുടെ മനസ് മാറി . പിന്നിട് എന്ത് സംഭവിച്ചു? ജിമ്മി മേരിയെ വിവാഹം കഴിച്ചോ ? ഈ ചോദ്യങ്ങളുടെ ഉത്തരത്തിലൂടെ സിനിമ കടന്നു പോകുന്നു.കോമഡി സിനിമ തന്നെയാണ് seven chances . ഒരു മണിക്കൂർ ധൈര്ഖ്യമുള്ള സിനിമയാണ് seven chances .   ഈ സിനിമ കാണാൻ യുവ നിര തന്നെ ഉണ്ടായിരുന്നു.               

                                                                                                                                     AISWARYA R S

വണ്‍ ഓണ്‍ വണ്‍

Image result for one on one directed by kim ki dukവണ്‍ ഓണ്‍ വണ്‍ എന്ന കിംഗ്‌ കി ഡുക് ന്റെ ചലച്ചിത്രം കാണാൻ വളരെ വലിയ നീണ്ട നിരയായിരുന്നു ഉണ്ടായിരുന്നത്.2 മണിക്കൂർ ധൈര്ഖ്യമുള്ള സിനിമ കാണാൻ 3 മണിക്കൂർ വരെ ക്യു നില്ക്കണ്ടി എന്നാൽ പ്രതീക്ഷിച്ച അത്രയും നിലവാരം പുലർത്താൻ ആ ചിത്രത്തിനു സാധിച്ചില്ല എന്നതാണ് യാഥാർത്ഥ്യം. നല്ല തിരകഥയുടെ അഭാവമാണ് ചിത്രത്തിൽ ആദ്യാവസാനം നിഴലിച്ചു നിന്നിരുന്നത്. ഒരു യുവതിയുടെ കൊലപാതകം ആണ് ചിത്രത്തിന്റെ തുടക്കം.അതായത് ഒരു പെണ്‍കുട്ടി പൈശാചികമായി കൊല ചെയ്യപ്പെടുന്നു. എന്നാൽ അവൾ മാത്രമല്ല ഇര അവളെ കൊലപ്പെടുത്തിയ ഏഴു പേരുടെ കുട്ടത്തിൽ നിന്ന് ഒരാളെ കുറച്ചുപേർ തട്ടിക്കൊണ്ടു പോവുകയും പീഡിപ്പിക്കുകയും കുറ്റസമ്മതം നടത്തിക്കുകയും ചെയ്യുന്നു. അതായത്  വളരെ ക്രൂരമായ രീതിയിൽ ഓരോ പട്ടാള ഉദ്യോഗസ്ഥനെയും തട്ടി കൊണ്ട് പോയി ചോദ്യം ചെയ്യപെടുന്നു.ഈ കഥയിൽ ഒരു പട്ടാളക്കാരനെ ഉപദ്രവിക്കുമ്പോൾ അയാൾ മോചിതനകുബ്പോൾ കുട്ടതിലുള്ള എല്ലാവരും പീഡ നതിനിരയയതായി മനസിലാക്കുന്നു. ആരാണ് ഇതിനുപിന്നിലെന്ന് കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു അയാൾ പിന്നീട് .മറ്റൊരു പട്ടാളക്കാരനെ പിടിച്ചുകൊണ്ടുപോകുന്നത് പിന്തുടരുകയും സത്യങ്ങൾ തേടുകയും ചെയ്യുന്നതാണ്‌ ഈ കഥയുടെ മർമം എന്ന് പറയേണ്ടി വരും. ഈ സിനിമയുടെ പൂർണരൂപം ഇതാണ് -ഒരു മേയ് 9, ന് ഓ മിൻ ജു എന്ന ഹൈസ്ക്കൂൾ വിദ്യാർത്ഥിനി ക്രൂരമായി കൊല്ലപ്പെടുന്നു. കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്ന ഏഴു പേരെ 'ഷാഡോ' എന്ന വിളിപ്പേരുള്ള ഏഴംഗ തീവ്രവാദ സംഘം വേട്ടയാടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.കിംഗ്‌ കി ഡുക്ന്ടെ  ചിത്രം എന്ന് പ്രതീക്ഷിച്ചു പോകുന്നവര്ക്ക് ചെറിയ നിരാശ യാണ് നല്കിയത് എന്ന് അനുമനിക്കേണ്ടി വരും.2014 ഇൽ ആണ് ഈ ചിത്രം പുറത്തിറങ്ങിയത്.വെനീസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള ഫെഡോറ പുരസ്‌കാരം നേടിയ ഒരു ചിത്രമാണ് വണ്‍ ഓണ്‍ വണ്‍ എന്ന കിംഗ്‌ കി ഡുക് ചിത്രം .
സംവിധാനം,ഛായാഗ്രഹണം,ചിത്രസംയോജനം,സ്റ്റുഡിയോ- കിം കി ഡുക്ക് ആണ് നിർവഹിച്ചത് .



Sunday 18 January 2015

1983


                                                                                                    (1983 യുടെ poster )
എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത് 2014 ജനുവരിയിൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് 1983. 1983ലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ലോകകപ്പ് വിജയവും രമേശൻ എന്ന നാട്ടിൻപുറത്തുകാരന്റെ ക്രിക്കറ്റിനോടുള്ള അഭിനിവേശവുമാണ് ഈ ചിത്രത്തിന്റെ കഥാപശ്ചാത്തലം. Nivin pauli ,Anoop  Menon എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രം19th രാജ്യാന്തര ചലച്ചിത്രമേളയിൽ വേറിട്ട ഒരു മലയാള സാനിധ്യമായി മാറി. കഥ ,തിരക്കഥ , സംവിധാനം എന്നിവ ചെയ്തതും എബ്രിഡ് ഷൈൻ തന്നെയാണ്. ടെലിവിഷനിൽ വന്ന സിനിമ ആയിട്ടുകുടി 1983 കാണാൻ ചലച്ചിത്രമേളയിൽ വലിയ ജനസാഗരമാണ് കാണാൻ സാധിച്ചത്. നാട്ടിൻ പുറത്തെ സൗധര്യവും നന്മയും ഉള്കൊള്ളിച്ചുകൊണ്ട് എടുത്ത സിനിമയുടെ സംഗീതം ചെയ്തിരിക്കുന്നത് Gopi Sundar ആണ്.എന്തുകൊണ്ടും കാഴ്ചക്കാർക്ക് നല്ലൊരു കുളിർമ സമ്മാനിച്ച സിനിമയാണ് എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത 1983 .

OBVIOUS CHILD

   19th രാജ്യാന്തര ചലച്ചിത്രമേളയിൽ ഞാൻ ആദ്യം കണ്ട ഒരു സിനിമ ആയിരുന്നുGillian Robespierre സംവിധാനം ചെയ്ത obvious child .2014 ലിൽ പുറത്തിറങ്ങിയ ഈ അമേരിക്കൻ ചിത്രം ഒട്ടേറെ അവാർഡുകൾ വാങ്ങിക്കുട്ടി .ഈ സിനിമ യുടെ നിർമ്മാതാവ് എലിസബത്ത് ഹോളം ആണ്. sudance film festival ഇൽ നിന്നും അവാർഡുകൾ ഈ സിനിമയെ തേടി എത്തിയിട്ടുണ്ട്. സ്ത്രിയെ ഒരു കേന്ദ്ര കഥാപാത്രമാക്കിയാണു  ചിത്രത്തിൽ അവതരിപ്പിചിടുള്ളത്. Dona Stern എന്ന 27 കാരിയായ brooklyn ഒരു ഹാസ്യതാരം ആയാണ് പ്രത്യക്ഷപ്പെടുന്നത്.ഒരു കൂസലുമില്ലാതെ കോമഡി സൃഷ്ടിക്കുന്നതിനായി ആഫാസങ്ങൾ പറയാനുള്ള കഴിവും ഹൃദ്യമായ വാക്ചാതുര്യവും കാണികളെ അവളിലേക്ക് ആകർഷിച്ചു . 
                        
എന്റ്ടെ അഭിപ്രായത്തിൽ ഈ സിനിമയെ മികച്ച ഒന്നാക്കി തീർത്തത് dona stern എന്ന കഥാപാത്രത്തിന്റെ അഭിനയം ഒന്നുകൊണ്ടാണ്. ചതിയനായ കമുകൻ അവളെ നിഷ്കരുണം ഉപേക്ഷിച്ചപ്പോൾ ആകെ തകര്ന്നുപോയ അവൾ ആ വിഷമം മറക്കുവാനായി മദ്യ ലഹരിയിൽ ആവുകയും റോഡിൽ വച്ചു കണ്ടുമുട്ടിയ max എന്ന യുവാവുമൊത്ത് ഒരു രാത്രി പങ്കിടുകയും ചെയ്യുന്നു.കുടാതെ അവൾ തന്റെ അമ്മയോടൊത്ത് കൂടുതൽ ദിവസങ്ങൾ ചിലവിടാൻ ശ്രേമിക്കുകയും ചെയ്യുന്നു.കുറച്ചു ദിവസങ്ങള്ക്ക് ശേഷം താൻ pregnant ആണെന്ന സത്യം അവൾ തിരിച്ചറിയുന്നു.ആ സമയങ്ങളിൽ ആണ് അവല്മനസിലാക്കുന്നത് ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീകൾ നേരിടേണ്ടി വരുന്ന സുഖകരമല്ലാത്ത യാഥാർത്ഥ്യങ്ങൾ.കുറേ സസ്പെൻസുകൾ നിറഞ്ഞുനില്ക്കുന്ന ഈ സിനിമയിൽ ഡോണ സൃഷ്ടിക്കുന്ന പ്രശ്നങ്ങളിലൂടെയാണ് കഥ മുന്നോട് പോകുന്നത്.സ്റ്റേജ് ഇല് കയറി സത്യങ്ങൾ മാത്രം പറഞ്ഞു കോമഡി സൃഷ്ടിക്കുന്ന ഡോണ തന്ടെ അവസ്ഥ മാക്സ് അറിയാതിരിക്കാനായി എന്തും പറയാനൊരുങ്ങുന്നു. പക്ഷെ മാക്സ് സത്യങ്ങൾ തിരിച്ചറിയുകയും ഡോണ യോടൊത്ത് ജീവിതം തുടരുകയും ചെയ്യുന്നു.










Dona Stern